0%

Chapter Title : നിശാഗന്ധി 9 [വേടൻ]

Author : kkstories Read All Parts 719

ന്റെ വാവയോരച്ഛനവമ്പോവാണെന്ന് ""

ന്നും കുട്ടിച്ചേർത്തവൾ

ന്നെ നോക്കാതെ തന്നെ അവളാ സന്തോഷം പറഞ്ഞറിച്ചു, ഒരു ഞെട്ടാലോ.. തരിപ്പോ സന്തോഷവോ ന്തോ വന്നെന്നേ മൂടി.. ഞാൻ പെടുന്നനെ അവളെ നിക്ക് നേരെ പിടിച്ചിരുത്തി,

"" സത്യാണോ പെണ്ണെ.. ""

കൈ കൊണ്ട് മുഖം പൊത്തിപ്പിടിച്ചവളുടെ കൈ ഞാൻ പിടിച്ചു മാറ്റി ചോദിച്ചതും, അവളെന്റെ കവിളിൽ ഒരു മുത്തം തന്ന് ന്റെ കഴുത്തിലേക്ക് മുഖം ഒളിപ്പിച്ചു നാണം മറച്ചു

"" മ്മ്.. ഇന്നലെയാ നിക്ക് മനസിലായെ, പക്ഷെ നിയിത് അറിയുന്നത് ഇവിടെയാവണം ന്നെനിക്ക് തോന്നി.. അതാ ഞാവാശി പിടിച്ചേ.. ""

എനിക്ക് ന്തെന്തില്ലാത്ത സന്തോഷം.. കണ്ണുകൾ നിറഞ്ഞു, ഞനന്റെ പ്രാണനെ ഇരുകൈകളിൽ കോരിയെടുത്തു, ആ മുഖം ന്റെ മുഖത്തേക്കടുപ്പിച്ചു ആ കവിളിൽ ചുണ്ട് ചേർത്തു. അവളുമായി ഒന്ന് വട്ടം കറങ്ങി ഞാൻ ആർത്തു ചിരിച്ചു..

"" സന്തോഷയില്ലേ ചെക്കാ നിനക്ക്.... "" നിലത്തേക്ക് ഊർന്നിറങ്ങി അവളെന്നെ വട്ടം പിടിച്ചു, ആ ശബ്ദം ഇടറിയിരുന്നു..

മറുപടി പറയുന്നതിന് മുന്നേ ഞാനാ നെറുകിൽ ചുണ്ട് ചേർത്തു. അവളോടുള്ള അടങ്ങാത്ത പ്രണയമാണ് ഞാനാ ചുടുചുംബനത്തിൽ നൽകിയത്,

ഒരമ്മയുടെയോ... ഒരു ഭാര്യയുടെയോ, ഒരു സ്ത്രീയുടെയോ പൂർണത നിറഞ്ഞ മിഴികൾ നിക്ക് മുന്നിൽ നിറയുമ്പോൾ ഞാനന്നാദ്യമായി ആ കണ്ണീരിൽ സന്തോഷമറിഞ്ഞു.

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

രണ്ട് മാസങ്ങൾക്ക് ശേഷം...

കാരിംഗ് ആണെന്ന് അറിഞ്ഞത് മുതൽ പെണ്ണ് നിലത്തൊന്നുമല്ല. പിടിവാശി ഒക്കെ നന്നേ കൂടിട്ടുണ്ട്.. എപ്പോളും ഞാനടുത് വേണം, ന്തിനും അവൾക്ക് ഞനില്ലാണ്ട് പറ്റില്ല ന്ന മട്ടാണ്.

ആരേലും ന്തേലും ചോദിച്ചാ ഉടനെ ന്നോട് വന്ന് പരാതി പറയും.. പിന്നെ ഞാൻ പൊയ് അവളെ വഴക്ക് പറഞ്ഞവരെ ല്ലാം വഴക്ക് പറഞ്ഞ് വിടുന്ന വരെ പെണ്ണ് സ്വയിര്യം തരില്ല.

"" സിദ്ധു.... എണ്ണിക്ക്..ഹാ.. ഒന്നേണ്ണിക്കാൻ.. ""

ഇടക്കിടെയിപ്പോ ശർദ്ധി വരുന്നുണ്ടവൾക്ക് അത് കൊണ്ട് തന്നെ എപ്പോളും ഞാൻ കൂടെ ഉണ്ടാവുമിപ്പോ.

ഉച്ചക്ക് കഴിച്ചതും വൈകിട്ട് കഴിച്ചതുമൊക്കെ അൺലോഡ് ചെയ്തിട്ട് കിടന്നുറങ്ങിയ പെണ്ണിന്റെ വിളിയിൽ ഞാൻ പെട്ടന്ന് ചാടി എണ്ണിറ്റു..

"" ന്താടി പിന്നേം ശർദ്ധിക്കാൻ വരണുണ്ടോ...?? ""

ഞാൻ അടുത്തിരുന്ന പാത്രം

💬 Comments

View all comments