0%

Chapter Title : നിശാഗന്ധി 9 [വേടൻ]

Author : kkstories Read All Parts 720

കയ്യിലെടുത്തു.. ഒരു സേഫ്റ്റിക്ക് വെച്ചതാ... എപ്പോളാ ആവശ്യം വരാ ന്ന് പറയാൻ പറ്റില്ലാലോ...

ന്റെ ചോദ്യത്തിന് മറുപടി അല്ലെന്ന് തലയനാക്കിയവൾ ന്നെ നോക്കി,

"" നിക്ക് വിശക്കുന്ന്.. നിക്കിപ്പോ ദോശേം ചിക്കങ്കറിയും വേണം.. ""

അവളെന്നെ തട്ടി വിളിച്ചു.. ഇതിപ്പോ ഇടക്ക് ഇടക്ക് പതിവാണ്.. അത് കൊണ്ട് തന്നെ ഞാൻ അവളെ നോക്കിയൊന്ന് ചിരിച്ചു നേരെ വിശാലിന്റെ കാറിന്റെ ചാവി കയ്യിലെടുത്തു..

ഒട്ടും വൈകാതെ ഓടി നിങ്ങുന്ന പത്തര മണി സൂചിയിലേക്കൊന്ന് കണ്ണ് പായിച്ചു ഞാൻ നേരെ ഉടുത്തിരുന്ന കയ്യിലിയും മടക്കിയുടുത്ത് ഒരു ടീ ഷർട്ടുമിട്ട് ഇറങ്ങി,

നേരെ ജംഗ്ഷനിലേക്ക് ചെന്ന് ഹോട്ടൽ ഗായത്രിയിൽ നിന്ന് സാധനവും വാങ്ങി തിരിച്ചു വീട് വേഗന്ന് പിടിക്കുമ്പോ, പുതിയ ആഗ്രഹങ്ങൾ ഒന്നും തോന്നിപ്പിക്കരുതേ ന്നെ ഉണ്ടായിരുന്നുള്ളു.

"" എങ്ങനുണ്ട്..?? ""

കൊള്ളാം ന്ന് കൈ കാണിച്ചു അവളൊന്ന് ചിരിച്ചു, കഴിച്ചു കഴിഞ്ഞു കൊണ്ട് വന്ന പാത്രത്തിൽ കയ്യും വായും കഴുകിച്ചു അവളെ കിടത്തി.. എല്ലാം ഒതുക്കി ഞാനും വന്ന് കിടന്നതും അവളെന്റെ കൈ നേരെ തലയിണയായി വെച്ചു ന്റെ നെഞ്ചിലേക്കൊളിച്ചു.

ഒരമ്മയാവാൻ പോകുന്ന ത്രില്ലിലാണ് അവൾ.. വയറൊന്ന് ചാടുന്നതിന് മുന്നേ അവൾ അങ്ങനെ സങ്കല്പിച്ചാണ് നടക്കുന്നത്..

എന്തിലും ശ്രദ്ധ.. ഇപ്പോളെ ഉണ്ടാവുന്ന കുഞ്ഞിന് ഇടേണ്ട ഡ്രെസ്സും, കളിപ്പാട്ടാവുമൊക്കെ അവൾ എന്നെകൊണ്ട് വാങ്ങിപ്പിച്ചിട്ടുണ്ട്..

ന്തിനാ പെണ്ണെ ഇപ്പോളെ ഇതൊക്കെ വാങ്ങണെന്ന് ചോദിച്ചാ, അവളൊന്ന് ചിരിക്കും.. ആ ചിരി നിക്കും ഇഷ്ട..

രാവിലെ കുടുംബത്തുപോവും. ഇവിടെ നിൽക്കാൻ വല്യമ്മമ്മാര് സമ്മതിക്കൂല...

അവരുടെ മോന്റെ ആദ്യത്തെ കുഞ്ഞല്ലേ.. അത്രേം സ്നേഹത്തോടെയാണ് അവർ ഇവളെ നോക്കുന്നതും..

പക്ഷെ രാത്രി ഞാനും അവളും മാത്രം മതി അതും ഇവിടെ.. അത് ഒരു വല്യ യുദ്ധത്തിന് ശേഷം അനുവദിച്ചു കിട്ടിയ അനുവാദമായിരുന്നു..

അതെന്തിനാണെന്ന് വെച്ചാ... അല്ലെ ഞാൻ പറയുന്നില്ല ഒരു സംഭവം കാണിച്ചു തരാം... വായോ...!!

കഴിഞ്ഞ ആഴ്ച ഇതുപോലെ തറവാട്ടിൽ നിന്നും അവളുമായി, മോഹനമ്മാവൻ ഗൾഫിൽ നിന്ന് കൊണ്ട് വന്നു തന്ന നീളൻ ബ്യിറ്റ് ലൈറ്റ് ന്റെ ഒരു ടോർച്ചും കത്തിച്ചു അവളുടെ കയ്യും പിടിച്ചു ഞാൻ ആ

💬 Comments

View all comments