0%

Chapter Title : നിശാഗന്ധി 9 [വേടൻ]

Author : kkstories Read All Parts 721

പാടത്തിന്റെ വരമ്പ് കടന്നു.

"" അതെന്താ വാവേ അവിടെ വെട്ടം ഒന്നും കാണത്തെ...? അവിടാരൂല്ലേ... ""

വയല് കടക്കുമ്പോൾ അല്പം ദൂരെ ഒരു ഇല്ലം ഉണ്ട്.. അങ്ങനെ ആരുമില്ല അവിടെ.. പണ്ടെങ്ങോ ഷെയ്ച്ചു പോയ തറവാട്ട് കാരുടെ ന്തോ സ്ഥലമൊ മറ്റോ ആണ്, ഇപ്പോ ന്തൊക്കെയോ കേസിൽ ആണെന്നാണറിഞ്ഞേ..

അവളുടെ ചോദ്യത്തിന് ഞനൊന്ന് അങ്ങോട്ടേക്ക് നോക്കി,

"" അതൊന്നും കൊച്ച് കേക്കണ്ട... മിണ്ടാണ്ട് നടക്ക്, വേഗം വീട്ടി പോവാം... ""

അവളുടെ വാക്കിനെ തള്ളിയെറിഞ്ഞു ഞാൻ അവളുടെ കൈ പിടിച്ചു മുന്നോട്ട് നീങ്ങിയതും അവളെന്നെ തടഞ്ഞു നിർത്തി,

"" അല്ല നിക്ക് അറിയണം.. അല്ലാണ്ട് ഞാൻ വരുന്ന് നീ കരുതണ്ട... പറ.... "" അവളുടനെ മുഖം കോട്ടി,

പണ്ടേ ഇരുട്ട്, പ്രേതം ന്നൊക്കെ പറയുന്നതിനെ പേടിയുള്ളവൾ ഇന്നി ഷോ കാണിക്കുന്നത് ഞാൻ അടുത്തുണ്ട് ന്ന് അറിയാവുന്നത് കൊണ്ട..

ഞനെതായാലും ഒരു നമ്പറിട്ടു..

"" ഹ്മ്മ്. ശെരി.. പറയാം...

അത് പണ്ട് എന്റെയൊക്കെ മുത്തച്ഛന്റെ നല്ലപ്രായത്തിൽ ഈ ഇല്ലം ഒരു പേരുകേട്ട തിരുമേനിടെ ആയിരുന്നു.. ആള് ഓരോ അഭിജത്യോങ്ങളും,കൈക്രിയകളും, മന്ത്രവാദോമൊക്കെ കാട്ടി നാട് അടക്കി ഭരിക്കുവായിരുന്നേ.. അങ്ങനെ ഇരിക്കെയാണ്, ഇയാളുടെ ഇളയ മകൻ വേളി കഴിയുന്നത്..

പക്ഷെ കാമം തലക്കുപിടിച്ച ആ തിരുമേനി തന്റെ കയ്യിലെ മന്ത്രവും കൈക്രിയകളും കൊണ്ട് ആ പെണ്ണിനെ അയാളുടെ കിടപ്പുമുറിയിൽ എത്തിച്ചു,

സ്വന്തം മകന്റെ വേളി ആണെന്ന് തോന്നാതെ അയാൾ തന്റെ ഉള്ളിലെ കാമത്തെ അവളിലേക്ക്....

"" വാവേ.. വാ ഇ...നി നടന്നോണ്ട് പറ..ഞ്ഞാ മതി.. വാ... വരാ...ൻ ""

ഇടക്ക് തൊണ്ട വറ്റിയത് ഉമ്മിനീരിനാൽ ക്ഷമപ്പെടുത്തുമ്പോൾ, അവളെന്റെ കയ്യിൽ ബലമായി കൈ കോർത്തു മുന്നോട്ട് നടന്നു, പിന്നെ ഞാനൊന്നും മിണ്ടില്ല.. അപ്പോ ദാണ്ടേ പിന്നേം..

"" ന്നിട്ട് ഇളയ മകനതറിഞ്ഞോ..?? ""

ഒരു അറപ്പോടെ ആണ് അവളെന്നോട് ആ ചോദ്യം ചോദിച്ചത്..

"" മ്മ്.. പറയാം... അങ്ങനെ അയാളുടെ കാര്യം കഴിഞ്ഞതും ആ പെണ്ണിന് സ്വബോധം വന്നു.

തന്റെ ഭർത്താവിന്റെ അച്ഛന്റെ ചതിയിൽ

മനം നൊന്തു ആ പെൺകുട്ടി, ജീവനൊടുക്കാൻ തുടങ്ങുമ്പോളാണ് ഭർത്താവ്

💬 Comments

View all comments