Chapter Title : നിശാഗന്ധി 9 [വേടൻ]
ഇത് കാണുന്നത്, സംഭവം ഒരു കരച്ചിലോടെ പറയുമ്പോൾ, അച്ഛനോടുള്ള വെറുപ്പ് പക ആയി.. നേരിട്ട് ഒന്നും ചെയ്യാൻ കഴിയില്ല ന്ന് അവന് നന്നായറിയാം... അത് കൊണ്ട് രാത്രിയുടെ ഏകാന്തതയിൽ അവനൊളിച്ചു, ന്നാൽ അതീവ സൂത്ര ശാലി ആയിരുന്ന അയാൾ ഇതറിഞ്ഞു സ്വന്തം മകനെ അവിടുത്തെ നായകൾക്ക് ജീവനോടെ ഭക്ഷിക്കാൻ ഇട്ടു കൊടുത്തു, ഒപ്പം നായകൾ മാറ്റി വെച്ച തന്റെ മകന്റെ മാംസം അയാൾ അവളെകൊണ്ടും കഴിപ്പിച്ചു, ഭർത്താവ് നഷ്ടമായതും, തന്റെ മാനം പോയതിലും ക്രൂരമായി പെരുമാറിയതിലും മനം നൊന്തു നിന്നവളെ അയാൾ തന്റെ കാലുകൾക്കൊണ്ട് അവളിലെ അവസാന ശ്വാസവും എടുത്തു...
ബ്വാ......... പെട്ടന്ന് സൈഡിൽ നിന്നും കേട്ടാ ശബ്ദത്തിന് പുറമെ അവളിലേക്കും കണ്ണോന്ന് പായിക്കുമ്പോൾ, അല്പം കുനിഞ്ഞു നിന്ന് ശര്ദിക്കുന്നവളെയാണ് കണ്ടത്.. അവളുടെ പുറം തഴുകി, അവളൊക്കെ ആവുന്നത് വരെ അങ്ങനെ നിന്നു.
വായും കഴികിച്ചു അകത്തേക്ക് കയറിയവൾ ന്റെ മേലുള്ള കൈ വിട്ടില്ല.. ന്നെയും അടക്കി പിടിച്ചു ആ കട്ടിലിൽ ഒതുങ്ങുമ്പോൾ അവളെന്റെ കാലിലേക്ക് തല ചായിച്ചു, ഞാൻ ആ തലയിൽ തലോടി കൂടെയും.
"" എന്തായിരുന്നു വാവേ
ആ പെണ്ണിന്റെ പേര്...?? ""
ഉറങ്ങി എന്ന് കണ്ട് ഞനുമൊന്ന് കണ്ണടച്ചതും അവളെന്റെ കാലിൽ പതിയെ വിരലുകൾ ഓടിച്ചു,
""ഏത് പെണ്ണിന്റെ...??"" നിക്ക് അങ്ങോട്ട് മനസിലായില്ല.. അല്ലെ ഉറക്കത്തിന്റെ ആവാം..
"" ആ തിരുമേനി കൊന്നില്ലേ ആ പെണ്ണിന്റെ...?? ""
"" അഹ്.. ആ പെണ്ണോ..ആ ... ആതിന്റ.. പേര്...ഇന്ദു..!! ഇന്ദു. ഇന്ദു.. ""
വായിൽ തോന്നിയ ഒരു പേരും പുറത്തേക്ക് തുപ്പി ഞാൻ വീണ്ടും ആ തലയിൽ തലോടി..
"" ഇങ്ങനെ മരിക്കുന്നവരാകോ വാവേ പിന്നീട് പ്രേതയ് മാറാ...?? ""
"" ഹാ....... അഹ് അതെ.. അതെ.. "" ഞനൊരു നീണ്ട കൊട്ടുവായിക്ക് ശേഷം അവളിലെ സംശയത്തെ സമ്മതിച്ചു കൊടുത്തു.
"" അപ്പോ ആ പെണ്ണിന്റെ ആത്മാവും ഇവിടെയൊക്കെ ഉണ്ടാവില്ലേ... ""
പറയുന്നതിനോടൊപ്പം അവളെന്നെ ഒന്നുടെ ചുറ്റി വരിഞ്ഞു. ഒന്ന് വിറക്കുന്ന കണ്ട് ഞാൻ അവളെ ചേർത്ത് പിടിച്ചു.
"" എന്തോരം വേദന സഹിച്ചു കാണുല്ലേ
💬 Comments
View all comments