0%

Chapter Title : നിശാഗന്ധി [Maradona]

Author : Kambikathakal Read All Parts 323
അവൾ ഉണർന്നപ്പോൾ ഞാൻ കാപ്പി തയ്യറാക്കി വച്ചിരുന്നു. "കുറേ നാളുകൾക്ക് ശേഷം സമാധാനത്തോടെ ഉറങ്ങി" കാപ്പി കുടിച്ചു കൊണ്ട് അവൾ പറഞ്ഞപ്പോൾ അതുവരെ അവിടെ അവൾ അനുഭവിച്ച അരക്ഷിതാവസ്ത എനിക്ക് മനസിലാക്കാൻ കഴിയുമായിരുന്നു.
പകൽ അരുവിയുടെ കരയിലൂടെ മലമുകളിലേക്ക് ഞങ്ങൾ നടന്നു. വെള്ളം പാറക്കെടുകളെ തഴുകി പോകുന്ന ശബ്ദം കേട്ട് മലമുകളിൽ എത്തി. അവിടെ നിന്നാൽ ചുറ്റുമുള്ള മലനിരകളും കാടും താഴ്വരയും ചെറിയ റോഡും ഒക്കെ കാണാം. ചെറിയ കറുത്ത പാറക്കെട്ടിന് മുകളിൽ കയറി നിന്ന് ഇരു കൈകളും വിടർത്തി അവൾ പ്രകൃതിയുടെ മായിക ഭംഗി ആസ്വദിക്കുകയാണ്. അവളുടെ പുകചുരുളുകൾ പോലെയുള്ള മുടികളിൽ ഇളം കാറ്റ് തട്ടി അവ മുഖത്തേക്ക് അലക്ഷ്യമായി വന്ന് വീണ് കിടക്കുന്നു. കരിംപച്ച പുതച്ച കാടിനും കറുത്ത തിങ്ങിയ മുടിയിഴകൾ മറച്ച അവളുടെ മുഖത്തിനും ഒരേ ഭംഗിയാണന്ന് എനിക്ക് തോന്നിപോയി. ''സന്ധ്യേ" ഞാൻ വിളിച്ചപ്പോളാണ് അവൾ കണ്ണ് തുറന്നത്. ആ കണ്ണുകൾ നിറഞ്ഞ് ചുവന്ന കവിളുകളിലൂടെ ഒഴുകിയിരുന്നത് ഞാൻ അപ്പോളാണ് ശ്രദ്ധിച്ചത്. "ഞാൻ കഴിഞ്ഞ ദിവസം തിരിച്ച് വരുമെന്ന് നിനക്കെങ്ങനെ മനസിലായി. ഞാൻ പോയിട്ട് വന്നില്ലായിരുന്നങ്കിലോ?" ഞാൻ അലക്ഷ്യമായി ചോദിച്ചു. "ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞ എനിക്ക് പ്രതീക്ഷിക്കാൻ അവസാനം കിട്ടിയ വാക്കുകളായിരുന്നു അത്. താങ്കൾ തിരികെ വരുമെന്ന് പറഞ്ഞപ്പോൾ മരിക്കാൻ ഒരു ദിവസം കൂടി കാക്കാൻ മനസ് പറഞ്ഞു. അങ്ങനെ ആയിരുന്നങ്കിൽ ഈ സമയം ഞാൻ ഈ നശിച്ച ലോകം വിട്ട് പോയിട്ടുണ്ടായിരിക്കും" തെല്ല് ആലോചിക്കുക കൂടെയില്ലാതെയാണ് അവളത് പറഞ്ഞത്. "അരങ്കിലും അറിഞ്ഞാൽ മരണമാണ് മുന്നിൽ ഉള്ളത് എന്ന് അറിയാമായിരുന്നങ്കിലും എന്തിനാണ് തിരികെ

💬 Comments

View all comments