Chapter Title : നിശാഗന്ധി [Maradona]
വന്നത് നിങ്ങൾ?" വിദൂരതയിലേക്ക് നോക്കി അവൾ ചോദിച്ചപ്പോൾ അതേ വിദൂരതയിൽ നോക്കി നിൽക്കാനെ എനിക്ക് പറ്റിയുള്ളൂ. കാരണം എനിക്കും അറിയില്ലായിരുന്നു എന്തിനാണ് തിരികെ വന്നത് എന്ന്.
അവൾ എന്നെ അവൾക്കരികിൽ പാറക്കെട്ടിൽ ഇരിക്കാൻ ക്ഷണിച്ചു. അവിടെയിരുന്ന എന്റെ കൈകൾക്കിടയിലൂടെ കൈയിട്ട് ചുമലിൽ അവൾ കിടക്കുമ്പോൾ അവളുടെ മുടിയിഴകൾ എന്റെ മുഖത്ത് കാറ്റിനൊപ്പം നൃത്തം ചെയ്യുന്നുണ്ടായിരുന്നു. എവിടെയോ പൂത്ത നിശാപൂക്കളുടെ ഗന്ധം ആണ് അവൾക്ക് എന്ന് എനിക്ക് തോന്നി.
തമ്മിൽ സംഭാഷണങ്ങൾ വളരെ കുറവായിരുന്നു. പക്ഷേ ചേർത്ത് പിടിച്ച കൈളിലൂടെ മനസുകൾ സംവദിച്ചത് എനിക്ക് അനുഭവിക്കാമായിരുന്നു.
തിരികെ വീട്ടിൽ എത്തി ഞാൻ കുളിച്ച് ഇറങ്ങിയപ്പോൾ അവളെ കണ്ടില്ല. രാത്രി സമയം കുറച്ചായി ഞാൻ വീടിന് ചുറ്റും നോക്കിയിട്ടും അവളെ കാണാഞ്ഞപ്പേൾ ശരിക്കും പേടിച്ചു. അരുവിയുടെ ചിലമ്പിച്ച ശബ്ദത്തിനൊപ്പം പാദസരത്തിന്റെ കിലുങ്ങുന്ന താളം കേട്ടപ്പോൾ ഞാൻ അവിടേക്ക് ചെന്നു.
കാർ മേഖങ്ങൾ മറച്ച ചന്ദ്രപ്രഭ ഭൂമിയിലേക്ക് പതിച്ചപ്പോൾ അവൾ നടന്ന് വരുന്നത് ഞാൻ കണ്ടു.
ഇളം നീലസാരിയുടുത്ത് വാലിട്ട് കണ്ണെഴുതി അഴിച്ചിട്ട മുടിയും കിലുങ്ങുന്ന പാദസ്വരവും കറുത്ത തിങ്ങിയ പുരികങ്ങൾക്കിടയിൽ ചെറിയ ചുമന്ന പൊട്ടും. എന്നെ കണ്ടപ്പോൾ മുല്ല മുട്ട് പോലത്തെ പല്ല് കാട്ടി അവൾ ഒന്ന് ചിരിച്ചു.
എന്റെ ഓരോ രോമകൂപങ്ങളും അവളിലെ സൗന്തര്യം ആസ്വതിക്കുകയായിരുന്നു. ആ നിമിഷം അത്രയും ഞാൻ സ്വർഗത്തിലെ അപ്സരസിനെ മുന്നിൽ കണുന്ന പ്രതീതിയാണ് എനിക്കുണ്ടായത്.
"പേടിച്ചു പോയോ??" പ്രസന്നമായ മുഖത്തോടെ എന്നോട് അവൾ ചോദിച്ചു.
ഞാൻ അതെ എന്നർത്ഥത്തിൽ ഒന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല.
ഉയർന്ന പടിക്കെട്ട് കയറാനായി അവൾ എനിക്ക് നേരെ
💬 Comments
View all comments