Chapter Title : നിശാഗന്ധി [വേടൻ]
നീയെന്തൊക്കെയാ മീനാക്ഷി ഈ വിളിച്ചു പറയുന്നേ.. ദേ നോക്ക് എനിക്ക് ഒരു അബദ്ധം പറ്റി.. അതിന് ഞാൻ നിന്നോട് ക്ഷമയും ചോദിച്ചു... അല്ലാതെ നീ ചുമ്മാ... ""
"" ചുമ്മാതല്ലെടാ.. സത്യായിട്ടും നിക്ക് നിന്നെ ഇഷ്ട... ഞാൻ കരുതിയത് നിനക്ക് ന്നോടും ഇഷ്ടണെന്നാ... ""
"" ന്റെ മീനാക്ഷി... നിയിത് എന്തൊക്കെയാ പറയുന്നേ ന്ന് വല്ല ബോധോമുണ്ടോ...?? നിനക്കെന്താ ഭ്രാന്താണോ...? ""
"" എനിക്കറിയില്ല.... നിന്നെ.. നിന്നെ എങ്ങനെ ഇഷ്ടപ്പെട്ടു... നീ ങ്ങനെ ഉള്ളിൽ കേറിപ്പറ്റി ന്നൊന്നും നിക്കറിഞ്ഞൂടാ.. പക്ഷെ ഒന്നറിയാം.. എനിക്ക് നിന്നെ ജീവനാ സിദ്ധു... ""
ഞാൻ കരച്ചിലിന്റെ വക്കത് എത്തിയിരുന്നു അന്നേരം , അവൻ കുറെ നേരം ന്തോ ചിന്തിച്ചു നിന്നു പിന്നെ ഒന്നും പറയാതെ കാറിൽ കയറി മുന്നോട്ടേക് പോയി, ന്നെ ഒന്ന് നോക്കുക കൂടി ചെയ്യാതെ...
ഒരുപാട് തവണ വിളിച്ചെങ്കിലും അവൻ ഫോൺ എടുത്തില്ല... പിന്നെയത് സ്വിച്ച് ഓഫായി... ഞാൻ അപർണ്ണയെ വിളിച്ചു ഇങ്ങോട്ട് വരാമോ ന്ന് ചോദിച്ചു..
അവിടെ കണ്ട കൽ ബഞ്ചിലേക്ക് ഞാൻ ഇരുന്നു.. ആകെ ഭ്രാന്ത് പിടിക്കുന്നപോലെ, അവനൊരിക്കലും ഇങ്ങനെ പ്രതികരിക്കും ന്ന് ഞാൻ കരുതിയില്ല,
ഇനി ഞാൻ അങ്ങനെ പ്രതികരിച്ചത് തെറ്റായോ..??
അപർണ്ണ വരുമ്പോൾ ഞാൻ അവിടെ ഇരിക്കുന്നത് കണ്ടവൾക്ക് കാര്യം മനസിലായപോലെ ന്റെ അടുത്തായി ഇരുന്നു.
ന്റെ തോളിൽ കൈ വീണതും അവളെ കെട്ടിപ്പിടിച്ചു ഞാൻ കരഞ്ഞു തീർത്തുല്ലാം.. നടന്ന കാര്യങ്ങൾ പറഞ്ഞപ്പോ അവളും അവനെ വിളിക്കാൻ ട്രൈ ചെയ്തെകിലും ഫലം ഉണ്ടായില്ല..
"" നിക്കവനില്ലാതെ പറ്റില്ലടി... ന്റെ ജീവൻ പോണ പോലെ
💬 Comments
View all comments