Chapter Title : നിശാഗന്ധി [വേടൻ]
തോന്നാ നിക്ക്... ശ്വാസം പോണ പോലെ...""
അവളെന്നെ ഒരു വിതുമ്പലോടെ ചേർത്തു പിടിച്ചു. കുറച്ച് നേരമെടുത്തു ഞനൊന്ന് ഓക്കേ ആവാൻ.. ഓക്കേ ആയെന്ന് കണ്ടതും അവളെന്നെയും കൂട്ടി നേരെ പോയത് അവന്റെ ഫ്ലാറ്റിലേക്കാണ്..
ചെന്ന് ഡോർ മുട്ടുമ്പോൾ അകത്ത് അനക്കം ഒന്നും ഉണ്ടായിരുന്നില്ല.. എനിക്ക് ആണെങ്കിൽ അവനെ ഒന്ന് കണ്ടാൽ മതി ന്ന അവസ്ഥയും, അത്രേം അവനിൽ ഞാൻ അടിമപ്പെട്ടിരുന്നു..
ഡോർ തുറക്കുന്ന ശബ്ദം കേട്ട് നോക്കിയ ഞാൻ കാണുന്നത് നിറഞ്ഞ മിഴികളിലെ വേദന അല്ലായിരുന്നു, മറിച്ചു ശാന്ത ഭവമായിരുന്നു.. ഡ്രെസ്സൊക്കെ മാറിയ ലക്ഷണം ഉണ്ട്.. ന്നെ ഒന്ന് നോക്കി അകത്തേക്ക് വരാൻ ക്ഷണിച പോലെ അവനാ ഡോറിന്റെ സൈഡിലേക്ക് നീങ്ങി നിന്നു..
അപർണ്ണ അവനെ ക്രൂദമായി നോക്കി ഞാനുമായി അകത്തേക്ക് നടന്നു.
ഹാളിൽ ഇരിക്കുന്ന നേരം ഞാൻ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു, ന്നാൽ അവനെന്നെ ഒന്ന് നോക്കുന്നു കൂടിയില്ല..
"" സിദ്ധു....? "" അപർണ്ണ അവിടെ നിറഞ്ഞ മൗനത്തെ ഇല്ലാതാക്കി അവനെ വിളിച്ചു.അവൻ അപർണ്ണക്ക് നേരെ മുഖം ചലിപ്പിച്ചു.
"" സിദ്ധു. ന്താ ഇതോ... "" അവളെ പറഞ്ഞവസാനിക്കാൻ സമ്മതിക്കാതെ കോളിങ് ബെൽ മുഴങ്ങി.. ഞങ്ങൾ മൂന്നാളും ഒരുപോലെ ഡോറിലേക്ക് നോക്കി...
"" പഠിക്കാൻ പിള്ളാര് വന്നതാവും... "" ഞനൊരു സംശയം പറഞ്ഞതും അവനതിന് ശെരിവച്ചു,
"" വേണ്ട ഞാന്തുറക്കാം... "" അവൻ എണീക്കാൻ തുടങ്ങിയതും ഞാനവനെ തടഞ്ഞു, പതിയെ ഡോറിനരികിലേക്ക് നടന്നു.
ഡോർ തുറന്നതും ഞാൻ തെറിച്ചു വീണതും ഒന്നിച്ചായിരുന്നു.
മീനാക്ഷി... ന്ന് അലറി അവൻ വന്നെന്നെ പൊതിഞ്ഞു
അത് കണ്ട് അപർണ്ണ
💬 Comments
View all comments