0%

Chapter Title : നിശാഗന്ധി [വേടൻ]

Author : Kambikathakal Read All Parts 1.6K

കയ്യിൽ നിന്നെന്തോ താഴേക്ക് വീണു, അതൊരു ഇരുമ്പ് കമ്പി ആയിരുന്നു,
അതിലേക്ക് ഒന്ന് നോക്കി സിദ്ധു അവന്റെ അടുക്കലേക്ക് നീങ്ങി

"" എനിക്ക് വേണ്ടത് നിങ്ങളെയല്ല... അവനെ നിന്നെയൊക്കെ അയച്ചവനെയാണ്.. വിളിയെടാ അവനെ...''"

മുന്നിൽ നിന്ന പയ്യൻ കിടന്ന് വിറക്കാൻ തുടങ്ങി. ഉടനെ പുറകിൽ നിന്നവൻ മുന്നിലേക്ക് കയറി സിദ്ധുനെ ഇടിക്കാൻ ആഞ്ഞതും ആ ഇടി ഒഴിഞ്ഞു മാറി അവന്റെ തൊണ്ടയിൽ ഒന്നാഞ്ഞൊരു പഞ്ചു കൊടുത്തതും അവൻ ചോരയും തുപ്പി താഴേക്ക് വീണു.

കണ്ട് നിന്ന ഞാനും അപർണ്ണയും നടുങ്ങി. ഭയത്തോടെ ഞങ്ങൾ സിദ്ധുവിനെ നോക്കി, അവനപ്പോ ആ പയ്യന് നേരെ നടക്കുകയായിരുന്നു.

"" വിളിയെടാ അവനെ.... "" ആ പയ്യൻ അത് കേട്ടതും ഫോൺ എടുത്ത് ആരെയോ വിളിച്ചു..
ലൗഡ് സ്പീക്കർ ഇടാൻ പറഞ്ഞതും,

കാൾ അറ്റൻഡ് ആയി. സിദ്ധു അത് വാങ്ങി കയ്യിൽ പിടിച്ചു

"" സിദ്ധാർഥ്.. നിനക്ക് ഞനൊരു പത്തു മിനിറ്റ് സമയം തരും,, അതിനുള്ളിൽ ഇവരുടെ കൂടെ നീ വന്നില്ലെങ്കിൽ, നിന്നെയും നിന്റെ കുടുള്ളവളുമാരെയും ഈ നിമിഷം ഇവിടിട്ട് തീർക്കും... ""

അത് കേട്ടതും ചത്ത പോലെ നിന്ന ഞങ്ങളിലേക്ക് ഭീതി ഇരച്ചു കയറി. ഞങ്ങൾ ഭയന്ന് പരസ്പരം നോക്കി, ഉടനെ സിദ്ധു ഒന്ന് ചിരിച്ചു.. ആ ചിരിയിൽ അന്നദ്യമായി ഞാൻ ഭയന്നു

"" നിനക്ക് ഞനൊരു രണ്ട് മിനിറ്റ് സമയം തരും,, അതിനുള്ളിൽ ഇവരോട് ഇവിടുന്ന് പോകാൻ പറഞ്ഞില്ലെങ്കിൽ ഞാനിവരെ കൊല്ലും.. ""

ഫോണിലൂടെ മറുതലക്കൽ അയാളുടെ അട്ടഹാസം കേൾകാം.. അതവിടെ മുഴങ്ങി കേട്ടു, താഴെ അടികൊണ്ട് വീണവന്റെ ഭാഗത്തുനിന്ന്

💬 Comments

View all comments