0%

Chapter Title : നിശാവരതന്ത്രം 2 [Zayanora]

Author : Zayanora Read All Parts 124.6K

തന്നെ മൊടയാണല്ലോ”

“ഹി..ഹി ചുമ്മാ പറഞ്ഞതാടെ”

“ആണോ എനിക്ക് മനസിലായില്ലായിരുന്ന്..ഒന്ന് പോടാപ്പാ”

അതുലും ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി.

ക്ലാസിൽ പകുതിയോളം കുട്ടികളേ എത്തിയിട്ടുള്ളൂ. ചിലർ കൂട്ടംകൂടി സംസാരിക്കുന്നു. മുന്നിലത്തെ ബെഞ്ചിലിരുന്ന രണ്ടുപേർ എന്തോ എഴുതിക്കൊണ്ടിരിക്കുകയാണ്. പിന്നിലെ ജനലിനടുത്താണ്‌ അതുലിന്റെ ബെഞ്ച്. മിഥുൻ, സിജോ, ജെറിൻ ഇവരാണ് അതുലിന്റെ ബെഞ്ചിലെ മറ്റു അംഗങ്ങൾ.

മിഥുൻ ആണ് ആദ്യവർഷം മുതൽ അവന്റെ ബെസ്റ്റ് ഫ്രണ്ട്. അതുലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്ന് വേണമെങ്കിൽ പറയാം. മിഥുൻ അറിയാത്ത കുറച്ചു രഹസ്യങ്ങളും ഉണ്ട് കേട്ടോ. അതിൽ ഒന്നാണ് ശരണ്യയോടുള്ള അതുലിന്റെ ക്രഷ്. മിഥുൻ ആരോടും പെട്ടെന്ന് കൂട്ടുകൂടുന്ന സ്വഭാവമാണ്. അതുലിന്റെ നേരെ വിപരീതം. കോളേജിൽ എന്തെങ്കിലും പരിപാടിയുണ്ടെങ്കിൽ മിഥുൻ അതിന്റെ മുന്നിലുണ്ടാകും.

അതേസമയം, രണ്ടുപേരുടെയും ചില സ്വഭാവങ്ങൾ ഒരുപോലെയുമാണ്. പ്രത്യേകിച്ച് പഠിത്തത്തിന്റെ കാര്യത്തിൽ. രണ്ടു പേരും പരീക്ഷ അടുത്തെത്തുമ്പോഴാണ് പുസ്തകം തുറക്കുക, എന്നാലും തട്ടിയും മുട്ടിയും ഒക്കെ വലിയ തരക്കേടില്ലാതെ പാസ് ആയി പോകും.. ക്ലാസ്സിൽ വലിയ കുരുത്തക്കേടുകൾക്കൊന്നും പോകാറില്ല.. അത് കൊണ്ട് തന്നെ ടീച്ചേഴ്സിന്റെ നോട്ടപ്പുള്ളികളുടെ കൂട്ടത്തിൽ ഒന്നും രണ്ടാളുടെയും പേരില്ല..

അതുൽ ബാഗ് ബെഞ്ചിൽ വച്ച് അവന്റെ സ്ഥിരം സീറ്റ് ആയ രണ്ടാം സ്ഥാനത്തു ഇരുന്നു. അതുലിനെ കണ്ടതും ജെറിൻ തലയുയർത്തി നോക്കി. അവൻ എന്തോ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു.

“ടാ, നീ ഡാറ്റാ സ്ട്രക്ചേഴ്സിന്റെ അസൈൻമെന്റ് എഴുതിയോ?”

അതുലിന്റെ മുഖത്തെ ചിരി മാഞ്ഞു.

“അത് എന്നാണോ വക്കേണ്ടത്?”

“പിന്നല്ലാതെ! കഴിഞ്ഞ ക്ലാസിൽ സാർ പറഞ്ഞതല്ലേ?”

“മൈര്! ഞാൻ അത് മറന്നെടാ..”

“അടിപൊളി...വേഗം എഴുതാൻ നോക്ക്..”

അതും പറഞ്ഞു ജെറിൻ വീണ്ടും എഴുതാൻ

💬 Comments

View all comments