0%

Chapter Title : നിശാവരതന്ത്രം 2 [Zayanora]

Author : Zayanora Read All Parts 125.3K

തുടങ്ങി.

“നിന്റെ തീരാറായോ?”

“എന്റെ കഴിഞ്ഞു. ഇത് ലാബ് റെക്കോർഡാ എഴുതുന്നത്.”

“ഓ ഇനി അതും എഴുതാൻ ഉണ്ടല്ലേ.. അഹ് അത് ഉച്ചക്ക് എഴുതാം.. നീ ആ അസൈൻമെന്റ് ഒന്ന് തന്നെ..”

ജെറിൻ അസൈൻമെന്റ് എടുത്തു കൊടുത്തു..

“എത്ര പേജുണ്ട്?”

“ആറെണ്ണം.”

“ആറോ!”

“അതെ. എന്താ?”

“ഒന്നുമില്ല.”

മിഥുൻ അതുവരെ അവരുടെ സംസാരം കേട്ടുകൊണ്ട് നിൽക്കുകയായിരുന്നു.

“എടാ, നീ ടെൻഷനടിക്കണ്ട. ഞാനും എഴുതിയിട്ടില്ല..”

“അത് പിന്നെ എനിക്ക് അറിഞ്ഞൂടെ.. നീ എന്റെ ചങ്കല്ലേ?”

അതുലിന് ചിരിവന്നു.

“എന്നെ നോക്കി നിൽക്കാതെ വേറെ ആരുടെയെങ്കിലും വാങ്ങി എഴുതാൻ നോക്കെടാ..”

“എടി.. നീ അസൈൻമെന്റ് എഴുതിയോടി??..” മിഥുൻ ലക്ഷ്മിയുടെ അടുത്തേക്ക് നീങ്ങി..

അതുലും ജെറിനും ചിരിച്ചു.

ജെറിൻ പഠിത്തത്തിന്റെ കാര്യത്തിൽ കുറച്ച് ശ്രദ്ധയുള്ള കൂട്ടത്തിലാണ്. അസൈൻമെന്റും റെക്കോർഡുമൊക്കെ സമയത്തിന് എഴുതിത്തീർക്കും. ജെറിൻ ആണ് അതുലിന്റെ കൂട്ടത്തിലെ പഠിപ്പി..

“ടാ, നാളെ അല്ലെ മാത്‍സ് ടെസ്റ്റ്..എത്ര യൂണിറ്റ് ഉണ്ട്..?” അതുൽ ചോദിച്ചു.

“മൂന്നാമത്തെ യൂണിറ്റ് മുഴുവനും. നാലാമത്തേതിൽ ഇൻവേഴ്സ് ലാപ്ലാസ് വരെ.”

“മൂന്നാമത്തെ യൂണിറ്റ് മുഴുവനുമോ?”

“അതെ.”

“ഞാൻ വിചാരിച്ചത് പകുതിയേ ഉള്ളൂന്നാ.”

“നീ ഗ്രൂപ്പിലെ മെസേജ് വായിച്ചില്ലേ?”

“വായിച്ചു. പക്ഷേ ഇത്രേം ഉണ്ടെന്ന് ഓർത്തില്ല.”

“ആ, എന്തായാലും ഇന്ന് നോക്കണം.”

“നോക്കിക്കോ. നാളെ രാവിലെ എന്നോട് വന്ന് ഡൌട്ട് ചോദിക്കരുത്..”

“ശരി സാറേ..”

അതുൽ ചിരിച്ചുകൊണ്ട് ബാഗിൽനിന്ന് ഒരു പുസ്തകമെടുത്തു.

അപ്പോഴാണ് തൊട്ടടുത്ത ബെഞ്ചിൽ തലവച്ച് കിടക്കുന്ന സിജോയെ ശ്രദ്ധിച്ചത്.

“ഏഹ്.. ഇവാൻ എന്താ ആ ബെഞ്ചിൽ പോയി കിടക്കുന്നെ.. ഉറങ്ങാണോ?”

“ആർക്കറിയാം. ഞാൻ വന്നപ്പോഴേ ഇങ്ങനെ കിടക്കുവാ,” ജെറിൻ

💬 Comments

View all comments