0%

Chapter Title : നിശാവരതന്ത്രം 2 [Zayanora]

Author : Zayanora Read All Parts 125.9K

പറഞ്ഞു.

അതുലിന് ഒരു സംശയം തോന്നി.

“ടാ സിജോ.”

അനക്കമില്ല.

“എടാ...”

ഇത്തവണ സിജോ തലപൊക്കി.

“എന്താടാ?”

“ഉറങ്ങാണോ നീ.. രാത്രി ഉറങ്ങിയില്ലേ?”

“ഇല്ലടാ, ഇന്നലെ വീട്ടിൽ കുറച്ച് പരിപാടിയുണ്ടായിരുന്നു.”

“എന്ത് പരിപാടി?”

“ചേട്ടന്റെ കൂട്ടുകാരൊക്കെ വന്നിരുന്നു. കുറേ നേരം ഇരുന്ന് സംസാരിച്ചോണ്ടിരുന്നു.”

“എത്ര മണിക്കാ കിടന്നത്?”

“ഒരു രണ്ടരയായി കാണും.”

“അതുകൊള്ളാം. എന്നിട്ട് രാവിലെ എപ്പോ എണീറ്റു?”

“ആറര.”

“അപ്പൊ നീ ചാച്ചിക്കോ... മിസ് വരുമ്പോ ഞങ്ങൾ വിളിക്കാം.”

“ആ, താങ്ക്സ് മുത്തേ”

സിജോ വീണ്ടും തല താഴ്ത്തി.

സിജോ ആണ് ഇവരുടെ കൂട്ടത്തിലെ ഉഴപ്പൻ.. പഠിത്തത്തിലായാലും മറ്റെന്തു കാര്യത്തിലായാലും അവസാന നിമിഷംവരെ ഒന്നും ചെയ്യില്ല...

“നിന്റെ അസൈൻമെന്റ് കഴിഞ്ഞില്ലേ?” മിഥുൻ അതുലിനോട് ചോദിച്ചു.

“ഞാൻ ഇത് തിന്നുവല്ല.. ഇപ്പോ തുടങ്ങിയല്ലേ ഉള്ളു… നിനക്ക് നോക്കി എഴുതാൻ അസൈൻമെന്റ് കിട്ടിയോ?”

“ആ അത് ഔട്സോഴ്സ് ചെയ്തു..?”

“ആർക്ക് ??”

“എനിക്ക് ലക്ഷ്മി എഴുതി തരാം എന്ന് പറഞ്ഞു..” മിഥുൻ ഒരു ചമ്മലോടെ പറഞ്ഞു..

“ഓ ഓ.. നടക്കട്ടെ..നടക്കട്ടെ..നിനക്കൊക്കെ എഴുതി തരാൻ ആളുണ്ടല്ലോ..” അതുൽ ഒന്ന് ആക്കി പറഞ്ഞു..

“നിന്നെ കൊല്ലാഞ്ഞിട്ടല്ലേ.. കോളേജിൽ എത്ര പെൺ പിള്ളേരുണ്ട്‌? പോട്ടെ,, ഈ ക്ലാസ്സിൽ തന്നെ എത്ര എണ്ണം ഉണ്ട്.. ഒരെണ്ണത്തിനെ വളച്ചെടുത്തൂടെ?”

“ഓ നമ്മളില്ലേ..അല്ലെങ്കി തന്നെ നമ്മളെയൊക്കെ ആർക് വേണം..”

“നിനക്കെന്താടാ ഒരു കുറവ്..വേണമെന്ന് വച്ചാൽ ഈ ക്ലാസ്സിൽ നിന്ന് തന്നെ കിട്ടും നിനക്കു..”

“ഉവ്വ് ഉവ്വ്..”

“ഞാൻ കാര്യമായി പറഞ്ഞതാടാ.. നീ വിചാരിച്ചാൽ കിട്ടും..”

“പിന്നേ…ഞാൻ ചെല്ലുന്നതും നോക്കി ഇരിക്കാണ് പിള്ളേർ.. ഒന്ന് പോയെടാ..”

“ഇച്ചിരി കഷ്ടപ്പെടണം..

💬 Comments

View all comments