Chapter Title : നിശാവരതന്ത്രം 2 [Zayanora]
അല്ലാതെ ചുമ്മാ ഒന്നും കിട്ടൂല..”
“ആ തൽക്കാലം കഷ്ടപ്പെടാൻ വയ്യ..”
“ആ എന്നാ പിന്നെ സമയം കളയാതെ അസൈൻമെന്റ് എഴുതിക്കോ.. ആരോട് പറയാൻ..” ഇതും പറഞ്ഞു മിഥുൻ പോയി..
മിഥുനോട് അങ്ങനെ പറഞ്ഞെങ്കിലും, അതുലിനു ശെരിക്കും ഒരാളെ കിട്ടിയാൽ കൊള്ളാം എന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നു.. ആ ആഗ്രഹത്തിനുള്ള ഉത്തരവും അവന്റെ മനസ്സിൽ ഉണ്ടായിരുന്നു.. ശരണ്യ.. പക്ഷെ എന്താ എങ്ങനെയാ എന്നൊന്നും അവനൊരു പിടിയും ഇല്ലായിരുന്നു.. ഇനി പിടി ഉണ്ടെങ്കിൽ തന്നെ അതിനുള്ള ധൈര്യം അവനില്ലായിരുന്നു.. അവളോട് എങ്ങനെ പറയും? അവൾ എന്ത് തിരിച്ചു പറയും? നോ പറഞ്ഞാൽ എന്ത് ചെയ്യും..? അത് ക്ലാസ്സിൽ വേറെ ആരേലും അറിഞ്ഞാൽ നാണക്കേടല്ലേ.. അവൾ നല്ല സുന്ദരി ആണ്.. എന്നെയൊന്നും ഇഷ്ടപ്പെടാൻ ഉള്ള ഒരു ചാൻസും ഇല്ല.. അവളെ ഇമ്പ്രെസ്സ് ചെയ്യാൻ ഉള്ള ഒരു ഗുണവും തനിക്കില്ല… എന്നിങ്ങനെ ഒരുപാട് ചിന്തകളായിരുന്നു അവന്റെ മനസ്സിൽ..
പുറത്ത് വരാന്തയിലൂടെ കുട്ടികൾ നടന്നുപോകുന്നുണ്ട്. അതുലിന്റെ ശ്രദ്ധ ഒരു നിമിഷം ജനലിന് പുറത്തേക്ക് പോയി. വൈറ്റില ഭാഗത്തു നിന്നുള്ള കോളേജ് ബസ് എത്തി എന്ന് തോന്നുന്നു.. കോളേജ് ബസിൽ നിന്നിറങ്ങിയ കുട്ടികൾ ഓരോരുത്തരായി ബ്ലോക്കിലേക്ക് നടന്നുവരുന്നുണ്ടായിരുന്നു. ആ കൂട്ടത്തിൽ ശരണ്യയും മേഘ്നയും മറീനയും ജസ്നയും ഉണ്ടായിരുന്നു.
ശരണ്യ എന്തോ പറഞ്ഞുകൊണ്ട് ചിരിക്കുന്നുണ്ട്. മേഘ്ന അവളുടെ കൈയിൽ പിടിച്ച് എന്തോ പറയുന്നു.
അവൻ കുറച്ചുനേരം അവരെ നോക്കിനിന്നു.
ശരണ്യയെ ആദ്യമായി കണ്ടത് ഒന്നാം വർഷത്തെ ഓറിയന്റേഷൻ ഡേ ഇൽ ആണ്... അന്നൊന്നും അവളോട് പ്രത്യേകിച്ച് ഇഷ്ടമൊന്നും തോന്നിയിരുന്നില്ല. പിന്നീട് എപ്പോഴോ അവളെ ശ്രദ്ധിക്കാൻ തുടങ്ങി.
അവളുടെ
💬 Comments
View all comments