0%

Chapter Title : നിശാവരതന്ത്രം 2 [Zayanora]

Author : Zayanora Read All Parts 127.3K

ചിരിയും സംസാരവും അവന് ഇഷ്ടമായിരുന്നു. അത്യാവശം നന്നായി പഠിക്കും. സ്മാർട്ട് ആണ്.. ക്ലാസ്സിൽ എല്ലാവരുമായി അത്യാവശ്യം കമ്പനി ആണ്..

അതുലിനോടും പഠനകാര്യങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴും സംസാരിച്ചിട്ടുണ്ട്. അവൾ അങ്ങോട്ട് ചെന്ന് മിണ്ടിയാൽ അതുൽ സംസാരിക്കും. അല്ലാതെ പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ അവളുടെ അടുത്തുചെന്ന് സംസാരിക്കാനുള്ള ധൈര്യം ഇതുവരെ ഉണ്ടായിട്ടില്ല.

അതിനുള്ള അവസരങ്ങൾ കിട്ടിയിട്ടില്ലെന്നല്ല. പലപ്പോഴും കിട്ടിയിട്ടുണ്ട്. പക്ഷേ അപ്പോഴൊക്കെ അവൻ തന്നെ ഒഴിഞ്ഞുമാറും.

“ടാ, നീ എഴുതുന്നില്ലേ?”

ജെറിന്റെ ചോദ്യം.

അതുലിന്റെ പേന കുറച്ചുനേരമായി അനങ്ങാതെ ഇരിക്കുന്നത് അവൻ ശ്രദ്ധിച്ചിരുന്നു.

“ആ, എഴുതുവാ.”

“എന്നാ എഴുത്. ബെല്ലടിക്കാറായി”

അപ്പോഴേക്കും ശരണ്യയും മേഘ്നയും മറീനയും ജസ്‌നയും ക്ലാസ്സിലേക് എത്തി. അങ്ങോട്ടും ഇങ്ങോട്ടും ഗുഡ് മോർണിംഗ് പറയുന്നത് കേൾക്കുന്നുണ്ട്.. സായിപ്പന്മാരുടെ ഈ ഇടപാടിനോട് അതുലിനു പണ്ടേ താൽപ്പര്യം ഇല്ല..

അതുൽ വീണ്ടും അസൈൻമെന്റിലേക്ക് ശ്രദ്ധ തിരിച്ചു.

ശരണ്യയുടെ ബെസ്റ്റ് ഫ്രണ്ടാണ് മേഘ്ന. ജസ്‌നയും മറീനയും അതുപോലെതന്നെ, പക്ഷേ മേഘ്ന ഒരു പടി മുന്നിലാണെന്നാണ് അതുലിന്റെ ഒരു നിരീക്ഷണം. ഫസ്റ്റ് ഇയർ മുതൽ നാലുപേരും ഒരുമിച്ചാണ് ഇരിക്കുന്നത്.

മറീന പൊതുവേ നല്ല സംസാരപ്രിയയാണ്. ക്ലാസിലെ ഒട്ടുമിക്ക എല്ലാ കാര്യങ്ങളും അവളറിയും. ജസ്‌നയാകട്ടെ അത്രയധികം സംസാരിക്കുന്ന കൂട്ടത്തിലല്ല. ആദ്യമൊക്കെ കാണുന്നവർക്ക് അല്പം ഗൗരവക്കാരിയാണെന്ന് തോന്നും. എന്നാലും ഈ നാൽവർ സംഘത്തിന്റെ കൂടെയിരിക്കുമ്പോൾ അവളും നന്നായി സംസാരിക്കും. മേഘ്നയാണെങ്കിൽ എപ്പോഴും ചിരിയും കളിയുമായി നടക്കുന്ന പ്രകൃതമാണ്. ശരണ്യയുടെ മിക്ക രഹസ്യങ്ങളും അറിയാവുന്നതും അവൾക്കുതന്നെ.

നാലുപേരും കാണാൻ ഒന്നിനൊന്നു മെച്ചമാണ്. ശരണ്യയ്ക്ക് നല്ല ഭംഗിയുള്ള മുഖവും വിടർന്ന കണ്ണുകളും നീളമുള്ള മുടിയുമാണ്. അവളുടെ ചിരിയാണ് അതുലിന് ഏറ്റവും

💬 Comments

View all comments