0%

Chapter Title : നിശാവരതന്ത്രം 2 [Zayanora]

Author : Zayanora Read All Parts 128K

ഇഷ്ടം. നല്ല വെളുത്തു അൽപ്പം മെലിഞ്ഞ ശരീര പ്രകൃതം.. മേഘ്നയ്ക്ക് ഇരുനിറവും വട്ടമുഖവും നീണ്ട മുടിയുമാണ്. അല്പം തടിച്ച ശരീരപ്രകൃതമാണെങ്കിലും അത് അവളുടെ ഭംഗി കൂട്ടിയിരുന്നതായി അതുലിനു തോന്നി.. ജസ്‌നയ്ക്ക് അറബിപ്പെൺകുട്ടികളെ ഓർമിപ്പിക്കുന്ന അസാധാരണമായ വെളുത്ത നിറമാണ്. വലിയ കണ്ണുകളും നീണ്ട പുരികങ്ങളും അവളുടെ മുഖത്തിന് പ്രത്യേക ഭംഗി നൽകിയിരുന്നു... എപ്പോഴും മുഖം മാത്രം കാണ തക്ക രീതിയിൽ തട്ടമിട്ടാണ് അവൾ കോളേജിൽ വരാറുള്ളത്. മറീനയാകട്ടെ നല്ല ഉയരവും അത്യാവശ്യം കൊഴുത്ത ശരീരപ്രകൃതവുമുള്ള ഒരു തനി അച്ചായത്തി കുട്ടി.. ചിരിക്കുമ്പോൾ കവിളിൽ തെളിയുന്ന നുണക്കുഴികളാണ് അവളുടെ പ്രത്യേകത.

നാലുപേരും സുന്ദരികളാണെങ്കിലും എന്തോ അതുലിനു ക്രഷ് തോന്നിയത് ശരണ്യയോട് ആണ്...

അതുലും കൂട്ടുകാരും ഇരിക്കുന്ന ബെഞ്ചിന് രണ്ടുവരി മുന്നിലായാണ് ഇവരുടെ സ്ഥലം.

“അതുലേ...”

ശരണ്യയുടെ വിളികേട്ട് അതുൽ തലയുയർത്തി.

“നീ എന്താ ഈ രാവിലെ തന്നെ ഇരുന്ന് എഴുതുന്നെ..?”

“ഡി എസ് അസൈൻമെന്റ്”

“ബെസ്റ്റ്. മൂന്നു ദിവസം അവധി കിട്ടിയിട്ട് ഇപ്പോഴാണോ നീ എഴുതുന്നെ..”

“ആ. ഞാൻ മറന്നുപോയി.”

“എനിക്കും ഇന്നലെയാ ഓർമ വന്നത്. രാത്രി ഇരുന്ന് എഴുതിത്തീർത്തു. പക്ഷേ ആ മൂന്നാമത്തെ ടോപിക്കിന് ഞാൻ എഴുതിയത് ശരിയാണോന്ന് ഒരു സംശയമുണ്ട്.”

“എന്താ സംശയം?”

“ഞാൻ കുറച്ച് പോയിന്റ്സേ എഴുതിയിട്ടുള്ളൂ. വേറെ എന്തെങ്കിലും എഴുതണോന്ന് അറിയില്ല.”

അതുലിന്റെ മുന്നിൽ ജെറിന്റെ അസൈൻമെന്റ് തുറന്നുകിടക്കുന്നുണ്ടായിരുന്നു.

“ദേ, ഇവൻ എഴുതിയിട്ടുണ്ട്. ഒന്ന് നോക്കിക്കോ.”

അവൻ ബുക്ക് അവളുടെ നേരെ നീക്കി.

ശരണ്യ അടുത്തുവന്ന് അത് വായിച്ചു.

“ഓ, ഇതിൽ കുറേ ഉണ്ടല്ലോ.”

“ആ പത്തു പതിനഞ്ച് എണ്ണം ഉണ്ട്..”

“ഞാൻ ഏഴെണ്ണമേ

💬 Comments

View all comments