0%

Chapter Title : നിശാവരതന്ത്രം 2 [Zayanora]

Author : Zayanora Read All Parts 128.8K

എഴുതിയിട്ടുള്ളൂ.”

“അത് മതി. ഇതൊക്കെ ആര് വായിക്കാൻ പോണു.. സർ ചുമ്മാ പേപ്പറിന്റെ കട്ടി നോക്കി മാർക്കിടും..”

“ആണല്ലേ?”

“ആ.”

“എന്നാൽ അത്ര മതി..”

അവൾ ബുക്ക് തിരികെ കൊടുത്തിട്ട് സ്വന്തം ബെഞ്ചിലേക്ക് പോയി.

അതുലിന്റെ മനസ്സിൽ ചെറിയൊരു സന്തോഷം തോന്നി. അവൾതന്നെ ഇങ്ങോട്ട് വന്ന് സംസാരിച്ചിരിക്കുന്നു.

'ഇതുപോലെ എന്തെങ്കിലും ഒക്കെ ദിവസവും സംസാരിക്കാൻ കിട്ടിയിരുന്നെങ്കി...'

അവൻ മനസ്സിലോർത്തു.

പക്ഷേ ഒരു കാര്യം അവനറിയാമായിരുന്നു. ശരണ്യയ്ക്ക് ഇത് വെറുമൊരു സാധാരണ സംഭാഷണം മാത്രമാണ്. സംശയം ചോദിച്ചു, മറുപടി കിട്ടി, അവൾ പോയി. അത്രതന്നെ.

അതുലിന് മാത്രമാണ് ഇത്തരം ചെറിയ കാര്യങ്ങൾക്കു സന്തോഷം തോന്നുന്നത്.

“നീ വല്ലതും പഠിച്ചോ?” ശരണ്യ ചോദിച്ചു.

“ഇല്ലെടി. ഇന്ന് നോക്കണം.”

“എല്ലാരും ഇത് തന്നെ ആണല്ലോ പറയണേ...”

“നീ പഠിച്ചോ?”

“ഞാൻ മൂന്നാമത്തെ യൂണിറ്റ് നോക്കി. നാലാമത്തേത് ബാക്കിയുണ്ട്.”

നാളത്തെ മാത്‍സ് ടെസ്റ്റിനെ പറ്റി ആണ് സംസാരം എന്ന് അതുലിനു മനസിലായി.. അസൈൻമെന്റ് എഴുതുന്നതിനിടയിലും അവൻ അവരുടെ സംസാരം ശ്രദ്ധിച്ചിരുന്നു..

അപ്പോഴാണ് മേഘ്ന പുറകിലേക്ക് തിരിഞ്ഞത്.

“ജെറിനേ, നാളത്തെ ടെസ്റ്റിന് ഫോർമുല ഷീറ്റ് കിട്ടുമോ?”

“ഏത് ഫോർമുല ഷീറ്റ്?”

“സനൂഷ മിസ് തരാമെന്ന് പറഞ്ഞില്ലേ?”

“അത് ഗ്രൂപ്പിലിടാമെന്നാ മിസ് പറഞ്ഞത്.”

“ആണോ? മിസ് എന്നാണാവോ ഇടാൻ പോണെ ഇനി..”

“അത് കിട്ടിയിട്ട് വേണം ശെരിക്കൊന്നു നോക്കാൻ,” മറീന പറഞ്ഞു.

“അപ്പോ ഒരു റൌണ്ട് പഠിച്ചു കഴിഞ്ഞല്ലേ..” ശരണ്യ അവളെ കളിയാക്കി...

“ഇല്ലെടി, അത് കിട്ടിയിട്ട് തുടങ്ങാം എന്ന് കരുതി ഇരിക്കാ ഞാൻ.. സത്യം...”

“ഉവ്വ് ഉവ്വെയ്..”

അതുൽ അസൈൻമെന്റ് എഴുതുന്നത് തുടർന്നു.

ഇടയ്ക്ക്

💬 Comments

View all comments