Chapter Title : നിശാവരതന്ത്രം 2 [Zayanora]
മുന്നിൽ വച്ചു നാറ്റിക്കും..
കുളികഴിഞ്ഞ് അലമാര തുറന്നു. ഇളംനീല ഷർട്ടും കടുംനീല പാന്റും എടുത്തു. കോളേജിലെ യൂണിഫോം. അമ്മ ഇസ്തിരിയിട്ടു വച്ചിരിക്കുന്നു. അതുൽ ഒന്ന് ചുറ്റും നോക്കി. ഇന്നലെ അലസമായി എറിഞ്ഞിട്ട ജീൻസും ടി ഷർട്ടും കസേരയുടെ മേലുണ്ട്. അലക്കാനുള്ള തുണികൾ എടുത്ത് ബാസ്‌കറ്റിലിടണമെന്ന് അമ്മ എന്നും പറയും.. അവൻ ഡ്രസ്സ് ഒന്നു കൂടി കസേരയിലേക്ക് ഒതുക്കിവച്ചു.
യൂണിഫോം വാരി വലിച്ചു എടുത്തിട്ടു. നേരെ കണ്ണാടിയിൽ പോയി നോക്കി.. മുടിയിൽ ചീപ്പോടിച്ചു; രണ്ടുതവണ ഒതുക്കിയിട്ടും മുന്നിലെ കുറച്ചെണ്ണം എഴുന്നേറ്റുതന്നെ നിന്നു. അതിനെ അങ്ങനെത്തന്നെ വിട്ടു. കണ്ണാടിയിൽ കണ്ട മുഖത്തെക്കുറിച്ച് അതുലിന് വലിയ മതിപ്പുണ്ടായിരുന്നില്ല.. കാണാൻ അത്യാവശ്യം സുമുഖൻ ആണെങ്കിലും, താൻ അത്ര പോരാ എന്നൊരു അപകർഷഥാ ബോധം അവനിൽ ചെറുപ്പം മുതലേ ഉണ്ട്.. കോളേജിൽ പോയാൽ അടുത്ത കൂട്ടുകാരോടൊപ്പം ചിരിച്ചും കളിച്ചും ഇരിക്കും; പരിചയമില്ലാത്തവരോട് അധികമൊന്നും മിണ്ടില്ല. പെൺകുട്ടികളോടാണ് ഏറ്റവും പ്രയാസം. മനസ്സിൽ പറയാൻ നൂറു കാര്യങ്ങളുണ്ടാകും. അവരുടെ മുന്നിലെത്തിയാൽ പെട്ടെന്ന് എന്തെങ്കിലും ഒക്കെ പറഞ്ഞ് കാര്യം തീർക്കും. ഒരു ഇന്ട്രോവേർട് എന്ന് വേണമെങ്കിൽ പറയാം..
“അതുലേ! ചായ ചൂടാറും!”
അരുന്ധതി, താഴെ നിന്ന് വിളിച്ചു കൂവി..
“ദാ വരുന്നു അമ്മേ!”
ബാഗിൽ പുസ്തകങ്ങളും ഫോണും തിരുകിയിട്ട് താഴേക്കിറങ്ങി.
ഡൈനിങ് ടേബിളിൽ അച്ഛൻ പതിവുപോലെ പത്രം തുറന്നിരുന്നു. ഒരു കൈയിൽ കാപ്പി.
“ഇന്ന് നേരത്തെയാണല്ലോ,” അച്ഛൻ പറഞ്ഞു.
അതുൽ ക്ലോക്കിലേക്കു നോക്കി. ഏഴു കഴിഞ്ഞു.
“ആക്കിയതാണല്ലേ..?” അവൻ ചോദിച്ചു.
പ്രകാശ് പത്രത്തിൽ നിന്ന് കണ്ണെടുക്കാതെ ഒന്നു ചിരിച്ചു.
നഗരത്തിലെ ഒരു സ്വകാര്യ ചിട്ടി സ്ഥാപനത്തിൽ അക്കൗണ്ട്സ് വിഭാഗത്തിന്റെ
💬 Comments
View all comments