Chapter Title : നിശാവരതന്ത്രം 2 [Zayanora]
പിറ്റേ ദിവസം രാത്രി ആകുമ്പോഴേക്കും അതൊക്കെ അങ്ങ് മറക്കും..
മുറിയിലെ ജനൽ തുറന്നപ്പോൾ തണുത്ത കാറ്റിനൊപ്പം നനഞ്ഞ മണ്ണിന്റെ മണം അകത്തേക്കുവന്നു. രാത്രിയിൽ മഴ പെയ്തിട്ടുണ്ടാവണം. മുന്നിലെ തെങ്ങിന്റെ ഓലകളിൽ ഇപ്പോഴും വെള്ള തുള്ളികൾ പറ്റിപ്പിടിച്ചിരിപ്പുണ്ട്.. താഴെ അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദവും കുക്കർ ചീറ്റുന്ന ശബ്ദവും കേൾക്കുന്നുണ്ട്..
മുകളിലത്തെ നില മുഴുവനും ഏതാണ്ട് അതുലിന്റെ സാമ്രാജ്യമായിരുന്നു. കോണിപ്പടി കയറിയാൽ ചെറിയൊരു ഹാൾ; അതിനപ്പുറത്ത് അവന്റെ മുറിയും ബാത്ത്‌റൂമും. മുകളിൽ മറ്റൊരു റൂം കൂടെ ഉണ്ട്.. അത് ആരും ഉപയോഗിക്കാറില്ല.. അച്ഛന്റെയും അമ്മയുടെയും കിടപ്പുമുറിയും അമലേട്ടന്റെയും നിഖിലേച്ചിയുടെയും മുറിയും താഴെയാണ്. രാത്രിയായാൽ മുകളിൽ വലിയ ശല്യമൊന്നുമില്ല.
ബാത്ത്‌റൂമിലേക്ക് നടക്കുന്നതിനിടയിൽ ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പ് തുറന്നു. രാവിലെ തന്നെ എന്തോ ചർച്ച നടന്നിട്ടുണ്ട്.
മിഥുൻ: 'എടാ ഇന്നാണോ മാത്‍സ് ക്ലാസ് ടെസ്റ്റ് ?'
ജെറിൻ: 'അയ്യോ അത് ഇന്നാണോ? നാളെ അല്ലെ?'
മിഥുൻ: 'അത് അറിയാത്തോണ്ട് അല്ലെ ചോദിച്ചത്..?'
ശരണ്യ: 'ഇന്നല്ലടാ.. നാളെ ആണ്..’'
സിജോ: 'ഹോ, സമാധാനം. ഇന്നാണെങ്കി പെട്ടേനെ'
മിഥുൻ: ‘ഓ നാളെ ആയത് കൊണ്ട് നീ മലത്തും.. ഒന്ന് പോടോ’
സിജോ: ‘ഹി ഹി, ഇവിടെ നിന്ന് തപ്പി കളിക്കാതെ പോയി റെഡി ആയി കോളേജിൽ വരാൻ നോക്ക് കുരുപ്പേ..’
മിഥുൻ: ‘ഓക്കേ ബൈ ദ ബൈ..’
അതുൽ ചിരിച്ചു. മാത്ത്സിലെ മൂന്നും നാലും യൂണിറ്റ് വരുമെന്നാണ് സനൂഷ മിസ് പറഞ്ഞിരിക്കുന്നത്. ക്ലാസിൽ കേട്ടത് ഓർമയുണ്ട്. ഒരു തേങ്ങയും നോക്കിയിട്ടില്ല.. ഇന്ന് വൈകിട്ട് നോക്കാം. എന്തായാലും പഠിക്കണം. അല്ലെങ്കി ആ പെണ്ണും പിള്ള ക്ലാസ്സിൽ എല്ലാരുടേം
💬 Comments
View all comments