0%

Chapter Title : നിശാവരതന്ത്രം 2 [Zayanora]

Author : Zayanora Read All Parts 31.8K

അധികാരി

പതിവ് പോലെ 6 മണിക്ക് അലാറം അടിച്ചു. അതുൽ കൈ നീട്ടി ഫോൺ തപ്പി. കുറച്ചു നിമിഷങ്ങളുടെ പരിശ്രമത്തിനൊടുവിൽ ഫോൺ എടുത്ത് സ്‌നൂസ് അമർത്തി ഫോൺ കമഴ്ത്തിവച്ചു. പുതപ്പ് തലവഴി വലിച്ചിട്ടതേ ഓർമയുള്ളൂ. അടുത്ത വിളി അലാറത്തിന്റേതായിരുന്നില്ല.

“അതുലേ! നീ എണീറ്റില്ലേ ഇത് വരെ? കോളേജിൽ പോകണ്ടേ നിനക്കിന്നു?”

താഴെ നിന്ന് അമ്മയാണ്. അരുന്ധതിയുടെ ശബ്ദത്തിൽ അല്പം ദേഷ്യം കലർന്നിരുന്നു...

അതുൽ ഫോണെടുത്തു സ്‌ക്രീനിലേക്ക് കണ്ണു ചിമ്മിനോക്കി. ആറു മണി കഴിഞ്ഞിരിക്കുന്നു..

“അഞ്ചുമിനിറ്റ് കൂടി അമ്മേ” അതുൽ കെഞ്ചി..

“എണീക്കു മോനെ, ബസ് പോകും കുട്ടാ..”

ഇത്തവണ അരുന്ധതിയുടെ ശബ്ദത്തിൽ വാത്സല്യം..

അമ്മ പറഞ്ഞത് ശരിയാണ്. ഇനി ഉറങ്ങിയാൽ ഏഴേ ഇരുപതിനുള്ള കെ സ് ർ ടി സി ബസ് പോയ വഴിക്ക് പുല്ലുപോലും കാണില്ല. കോളേജിൽ കറക്റ്റ് ടൈമിൽ എത്താൻ ആകെ പാടെ ഉള്ള ബസ് ആണ്..

“ഇവന്മാർക് ഈ കോളേജ് ഒക്കെ വല്ല മനുഷ്യ വാസം ഉള്ള സ്ഥലത്തും കൊണ്ട് വച്ചൂടെ.. ഏതോ ഗുദാമിൽ കൊണ്ട് വച്ചേക്കാണ് മനുഷ്യന്മാരെ ബുദ്ധിമുട്ടിക്കാൻ.” കോളേജ് സ്ഥാപകരുടെ പിതാമഹന്മാരെ സ്മരിച്ചുകൊണ്ട് മനസ്സില്ലാമനസ്സോടെ കട്ടിലിൽനിന്നിറങ്ങി.

“ദാ എണീറ്റു അമ്മെ”

തലേന്ന് രാത്രി ഒന്നരയോടടുത്താണ് ഉറങ്ങിയത്. എന്നും രാത്രി നേരത്തെ ഉറങ്ങണം എന്ന് വിചാരിക്കും. അതെങ്ങനെയാ, ഇൻസ്റ്റാഗ്രാമിൽ തുടങ്ങി, ഷോർട്സ് വഴി പോൺഹബ്ബിൽ എത്തി ഒരു വെടി പൊട്ടിച്ചു വരുമ്പോഴേക്കും പാതിരാ കോഴി കൂവും. വന്നു വന്നു ഇപ്പോ ഒരെണ്ണം വിടാതെ ഉറക്കം വരാത്ത അവസ്ഥ ആയി.. വിട്ടു കഴിയുമ്പോ, ഇന്നത്തോടെ ഇതൊക്കെ നിർത്തി എന്ന് ശപഥം ചെയ്യും.. എവടെ,

💬 Comments

View all comments