Chapter Title : നിശാവരതന്ത്രം 2 [Zayanora]
നോട്ടം മിസ്സിന്റെ മുഖത്തുതന്നെ നിലനിർത്താൻ കഷ്ട്ടപ്പെട്ടിരുന്നു.
പദ്മപ്രിയ മിസ്സിന് ഇരുനിറവും നല്ല ഐശ്വര്യമുള്ള മുഖവുമാണ്. നല്ല ഉയരവും അത്യാവശ്യം തടിയുമുണ്ട്. വിടർന്ന കണ്ണുകളും നീണ്ട പനംകുല പോലത്തെ മുടിയും എപ്പോഴും മുഖത്തുള്ള പുഞ്ചിരിയും മിസ്സിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടിയിരുന്നു. കൂടുതലും സാരിയാണ് ധരിക്കാറുള്ളത്. സനൂഷ മിസ്സിനെ പോലെ അല്പം തടിച്ച ശരീരപ്രകൃതം തന്നെ ആണ്.. മിസ്സിന്റെ സാരിക്കിടയിലൂടെ കാണുന്ന ആലില പോലത്തെ വയർ നോക്കി ഇരിക്കാത്ത ആൺകുട്ടികൾ ചുരുക്കം ആയിരുന്നു.. ശരണ്യയുടെ ചിരി പോലെ തന്നെ മിസ്സിന്റെയും ചിരി അതുലിനു വളരെ ഇഷ്ട്ടം ആയിരുന്നു..
സനൂഷ മിസ്സിന്റെ സൗന്ദര്യത്തേക്കാൾ പദ്മപ്രിയ മിസ്സിന്റെ ചിരിയും പെരുമാറ്റവുമാണ് അതുലിന് കൂടുതൽ ഇഷ്ടം. പക്ഷേ കാണാൻ ആരാണ് കൂടുതൽ സുന്ദരിയെന്ന് ചോദിച്ചാൽ അവനും അല്പം സംശയമുണ്ടായിരുന്നു.
“ഓ നിന്നെ കൊണ്ട് തോറ്റല്ലോ.. ശരി.. ലുക്ക് ഇച്ചിരി കൂടുതൽ സനൂഷ മിസ്സിന് ആണ്..” അതുൽ പറഞ്ഞു..
“ആ അത് കേട്ടാൽ മതി..” മിഥുൻ സിജോ നെ നോക്കി ചിരിച്ചു..
ഇന്റർവെൽ അവസാനിക്കാറായപ്പോൾ എല്ലാവരും എഴുന്നേറ്റു.
“വാടാ, ഇനി ജോൺ സാറിന്റെ ക്ലാസാ,” ജെറിൻ പറഞ്ഞു.
“അയ്യോ, ഡി എസ് അല്ലേ,” അതുൽ ചോദിച്ചു.
“ആ.”
“അതിനെന്താ? നീ അസൈൻമെന്റ് എഴുതിത്തീർത്തില്ലേ?”
“ആ, അത് തീർന്നു.. ആ കുഴപ്പമില്ല.. നടക്കു വേഗം..”
മൂന്നു പേരും ക്ലാസിലേക്ക് നടന്നു.
പിന്നെയുള്ള പിരിയഡുകൾ പതിവുപോലെ കടന്നുപോയി.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ലഞ്ച് ബ്രേക്കായി.
അതുൽ ബാഗിൽനിന്ന് ചോറുപാത്രമെടുത്തു.
“ടാ, ഇന്നെന്താ കറി?”
“തുറന്നുനോക്കട്ടെ.”
അവൻ പാത്രം തുറന്നു.
ചോറും മീൻകറിയും തോരനും.
“ആഹാ, മീൻകറിയാണല്ലോ!”
“ആ.”
“എനിക്ക് വേണം..”
“നീ
💬 Comments
View all comments