0%

Chapter Title : നിശാവരതന്ത്രം 2 [Zayanora]

Author : Zayanora Read All Parts 134K

ആദ്യം പാത്രം തുറക്ക്..”

മിഥുൻ പാത്രം തുറന്ന് അതുലിന്റെ അടുത്തേക്ക് നീക്കിവച്ചു.

അതുലും കുറച്ച് മീൻകറി അവന്റെ പാത്രത്തിലേക്ക് ഒഴിച്ചുകൊടുത്തു.

“മതിയോ?”

“ആ, മതി മതി.”

“നിനക്കെന്താ സ്പെഷ്യൽ?”

“ബീഫ് ഫ്രൈ.”

“ആണോ? എന്നാ അതിങ്ങോട്ട് താ.”

“എടുത്തോടാ.”

മിഥുൻ പാത്രം അതുലിന്റെ നേരെ നീക്കി.

ജെറിനും വന്നിരുന്നു. സിജോ കൈ കഴുകാൻ പോയിരിക്കുകയായിരുന്നു.

“ഡാ, ഉച്ചയ്ക്ക് ഒന്നരയ്ക്കല്ലേ ക്ലീനിങ്?” ജെറിൻ ചോദിച്ചു.

“ആ,” അതുൽ പറഞ്ഞു.

“നിങ്ങൾ ലൈബ്രറിയിലല്ലേ?”

“അതെ. നിനക്ക് എവിടെയാ?”

“ലാബിന്റെ പരിസരം.”

“സിജോയ്ക്ക് ഗാർഡനല്ലേ?” മിഥുൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

“ആ. ഗാർഡൻ കിളച്ചു മറിക്കട്ടെ..” അതുലും ചിരിച്ചു.

അപ്പോഴേക്കും സിജോ തിരിച്ചെത്തി.

“എന്താടാ ചിരിക്കുന്നേ?”

“നിന്റെ ക്ലീനിങ്ങിനെപ്പറ്റി പറഞ്ഞതാ,” മിഥുൻ പറഞ്ഞു.

“എന്താ?”

“നിനക്ക് ഗാർഡനല്ലേ. വലിയ പണി ഒന്നും കാണില്ല എന്ന് പറയുവായിരുന്നു...” മിഥുൻ കളിയാക്കി..

“പോടാ കോപ്പേ..” സിജോ ചിരിച്ചു..

അവൻ പാത്രം തുറന്ന് ഭക്ഷണം കഴിച്ചുതുടങ്ങി.

ക്ലാസിലെ പല ബെഞ്ചുകളിലായി കുട്ടികൾ കൂട്ടംകൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്..

രണ്ടുവരി മുന്നിലായി ശരണ്യയും മേഘ്നയും മറീനയും ജസ്നയും ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു.

മേഘ്ന എന്തോ പറഞ്ഞതുകേട്ട് മറീന പൊട്ടിച്ചിരിച്ചു. ശരണ്യയും ചിരിക്കുന്നുണ്ട്.

അതുലിന്റെ കണ്ണുകൾ ഒരു നിമിഷം അങ്ങോട്ട് പോയി.

'ഇന്ന് ഉച്ചയ്ക്ക് അവളും കൂടെ ഉണ്ടല്ലോ.'

അവന് ചെറിയൊരു സന്തോഷം തോന്നി.

കുറച്ചുകഴിഞ്ഞ് എല്ലാവരും ഭക്ഷണം കഴിച്ചുതീർത്ത് കൈ കഴുകാൻ പോയി.

തിരികെ ക്ലാസിലെത്തിയപ്പോൾ ശരണ്യ അവിടെ നിൽപ്പുണ്ടായിരുന്നു.

“ലൈബ്രറി ഗ്രൂപ്പിലുള്ളവർ ആരൊക്കെയാ? ഒന്നേകാലിന് ഒരുമിച്ച് പോകാം കേട്ടോ,” അവൾ പറഞ്ഞു.

“അമല മിസ് അവിടെ ഉണ്ടാകുമോ?”

💬 Comments

View all comments