0%

Chapter Title : നിശാവരതന്ത്രം 2 [Zayanora]

Author : Zayanora Read All Parts 135.5K

“ആ..”

അതുൽ രജിസ്റ്ററുകൾ ഓരോന്നായി പുറത്തെടുത്തു.

ചിലതിൽ പഴയ ലൈബ്രറി എൻട്രികളായിരുന്നു. മറ്റുചിലതിൽ പുസ്തകങ്ങളുടെ പേരും നമ്പറുകളും എഴുതിയിട്ടുണ്ട്. പല പേജുകളും കാലപ്പഴക്കം മൂലം മഞ്ഞ നിറം ആയിരുന്നു..

“ടാ, ഈ രജിസ്റ്റർ നോക്കിക്കേ,” മിഥുൻ പറഞ്ഞു.

“എന്താ?”

“ഇതിൽ അവസാനത്തെ എൻട്രി രണ്ടായിരത്തി പതിമൂന്നിലെയാ.”

“അപ്പൊ പത്തുപന്ത്രണ്ട് വർഷമായി ഇത് ഇവിടെത്തന്നെയാണല്ലേ.”

“ആയിരിക്കും.”

“എന്തായാലും എടുത്ത് അപ്പുറത്ത് വയ്ക്ക്. മിസ് വന്നിട്ട് ചോദിക്കാം.”

അവർ രജിസ്റ്ററുകൾ മേശപ്പുറത്തേക്ക് മാറ്റി.

പിന്നെ റാക്കിന്റെ താഴത്തെ തട്ടിലുണ്ടായിരുന്ന സാധനങ്ങളിലേക്ക് തിരിഞ്ഞു...

അവിടെ രണ്ടു വലിയ കാർഡ്ബോർഡ് പെട്ടികളുണ്ടായിരുന്നു.

“ടാ, ഈ പെട്ടികളൊക്കെ പുറത്തെടുത്താലേ റാക്ക് തുടയ്ക്കാൻ പറ്റൂ,” അതുൽ പറഞ്ഞു.

“ആ, പിടിക്ക്.”

മിഥുൻ ഒരു വശത്തും അതുൽ മറുവശത്തും പിടിച്ച് ആദ്യത്തെ പെട്ടി പുറത്തേക്ക് വലിച്ചു.

പെട്ടിക്ക് വിചാരിച്ചതിലും ഭാരമുണ്ടായിരുന്നു.

“എടാ, പതുക്കെ. അടിഭാഗം കീറിപ്പോകും,” അതുൽ പറഞ്ഞു.

രണ്ടുപേരും ചേർന്ന് പെട്ടി അടുത്തുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റിവച്ചു.

“ഇതിൽ എന്താണാവോ ഇത്രയും ഭാരം,” മിഥുൻ ചോദിച്ചു.

അതുൽ പെട്ടിയുടെ മുകളിലുണ്ടായിരുന്ന പഴയ ഫയൽ കവറുകൾ മാറ്റി.

അകത്ത് രജിസ്റ്ററുകളും സ്പൈറൽ ബൈൻഡ് ചെയ്ത റിപ്പോർട്ടുകളും കുറേ പഴയ പേപ്പറുകളും കിടക്കുന്നുണ്ടായിരുന്നു.

“ഇതൊക്കെ പുറത്തു എടുക്കണോ? ഇതിൽ തന്നെ വച്ചാൽ പോരെ.. എനിക്ക് വയ്യ..,” മിഥുൻ പറഞ്ഞു.

“ആ. ആദ്യം മിസ്സിനോട് ചോദിക്കാം.”

അതുൽ അമല മിസ്സിനെ വിളിക്കാൻ തിരിഞ്ഞു.

“മിസ്സേ..”

അതുലിന്റെ വിളികേട്ട് അമല മിസ് തിരിഞ്ഞുനോക്കി.

“എന്താ അതുൽ?”

“മിസ്, ഇത് റാക്കിന്റെ താഴെ ഉണ്ടായ രണ്ടു പെട്ടികൾ ആണ്.. ഫുൾ പഴയ ഫയലുകളും

💬 Comments

View all comments