0%

Chapter Title : നിശാവരതന്ത്രം 2 [Zayanora]

Author : Zayanora Read All Parts 39.8K

അതുലിനെ കണ്ടതും മുഖത്ത് ചെറുചിരി വന്നു.

“ആഹാ, ഇന്നു കോളേജ് ഉണ്ടോ?”

“ഇല്ല. യൂണിഫോമിട്ട് ഞാൻ പള്ളിപ്പെരുന്നാളിന് പോവാണ്”

“ഓ, രാവിലെ തന്നെ ചൂടിൽ ആണല്ലോ..”

അതുൽ അവനെ നോക്കി ചിരിച്ചുകൊണ്ട് പുട്ടിൽ കടലക്കറി ഒഴിച്ചു. അമലിനു ഇരുപത്തിയാറു വയസ്സാണ്. കൊച്ചിയിലെ ഒരു ഐ.ടി. കമ്പനിയിൽ ജോലി. രാവിലെ ഓഫീസിൽ പോകാനുള്ള തിരക്കിനിടയിലും അനിയനെ ഒന്നു ചൊറിയാൻ സമയം കണ്ടെത്തും. കാര്യങ്ങൾ ഇങ്ങനെ ആണെങ്കിലും ചേട്ടനും അനിയനും തമ്മിൽ നല്ല സ്നേഹം ആണ്..

“നീ ഇന്നലെ ഉറങ്ങിയില്ലേ?” അമൽ ചോദിച്ചു..

“കുറച്ചു വൈകി..”

“കുറച്ചെന്ന് വച്ചാൽ?” അമൽ വിടാൻ ഭാവം ഇല്ല.

“ഒരു ഒന്ന് ഒന്നര ആയി കാണും..”

“ഒന്നരയ്ക്കോ?”

“അതെ.”

“എന്തായിരുന്നെടാ അത്ര വലിയ പണി?”

“ചേട്ടന് വേറെ പണിയൊന്നുമില്ലേ?” അതുലിന്റെ മുഖത്തു നീരസം പ്രകടമായിരുന്നു..

അപ്പോഴാണ് നിഖില കൈയിൽ ഒരു ഹെയർക്ലിപ്പുമായി മുറിയിൽനിന്ന് പുറത്തു വന്നത്. മുടി ഒതുക്കിക്കെട്ടിക്കൊണ്ട് അതുലിന്റെ തൊട്ടടുത്ത കസേര വലിച്ചിട്ടിരുന്നു. അമലിന്റെ കോളേജ് ക്ലാസ്സ്‌മേറ്റ് ആയിരുന്നു നിഖില. അന്നുതുടങ്ങിയ പ്രണയം വീട്ടുകാരോട് പറഞ്ഞും വഴക്കിട്ടും ഒടുവിൽ കല്യാണത്തിലെത്തിയത് രണ്ടുവർഷം മുമ്പാണ്. വീട്ടിലെത്തിയ ആദ്യ ആഴ്ചയിലെ ചെറിയ ഔപചാരികതയൊക്കെ മാറിയപ്പോൾ അതുലിന് അവൾ ചേട്ടത്തിയെന്നതിനെക്കാൾ ഒരു സുഹൃത്തായി മാറിയിരുന്നു.

നിഖില അടുത്തിരുന്നപ്പോഴാണ് തലേന്ന് രാത്രി കണ്ട വീഡിയോയിലെ ചില രംഗങ്ങൾ അതുലിന്റെ മനസ്സിലേക്ക് വന്നത്. എന്തുകൊണ്ടോ അതിലെ കഥാപാത്രങ്ങളുടെ സ്ഥാനത്ത് അരുന്ധതിയുടെയും നിഖിലയുടെയും മുഖങ്ങൾ ആണ് അവന്റെ മനസ്സ് സങ്കൽപ്പിച്ചത്.. കാമുകന്റെ സ്ഥാനത്തു അവനും..

'ഛെ.. എന്തൊക്കെയാ ഈ ചിന്തിക്കുന്നത്..'

അവൻ പെട്ടെന്ന് തല കുടഞ്ഞു.

'ഇത് എന്റെ സ്വന്തം അമ്മയാണ്..

💬 Comments

View all comments