Chapter Title : നിശാവരതന്ത്രം 2 [Zayanora]
നിഖില ചേച്ചി എന്റെ ഏട്ടന്റെ ഭാര്യയും.. ഇങ്ങനെ ഒന്നും ചിന്തിക്കാനേ പാടില്ല..'
പോൺ വീഡിയോസ് കാണുന്നത് മൂലം തന്റെ സ്ത്രീകളെ പറ്റി ഉള്ള കാഴ്ചപ്പാട് പതിയെ മാറുന്നത് ഈ ഇടയായി അവൻ ശ്രദ്ധിക്കുന്നുണ്ട്.. ഏതൊരു സ്ത്രീയെ കണ്ടാലും ഇപ്പോ വേണ്ടാത്ത ചിന്തകളാണ്.. അവൻ ആ ചിന്തകളൊക്കെ ഒഴിവാക്കി ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധിച്ചു.
“എന്താ ഇന്നത്തെ വിഷയം?” അവൾ ചോദിച്ചു.
“അതുലിന്റെ രാത്രിജീവിതം,” അമൽ പറഞ്ഞു.
“എന്നെ ഒന്ന് വെറുതെ വിടാമോ? പ്ളീസ്..” അതുൽ ചോദിച്ചു.
“വിട്ടേക്കാം,” നിഖില പറഞ്ഞു.
അവൾ ചിരിച്ചു. അതുൽ തല കുനിച്ചിരുന്ന് ഭക്ഷണം കഴിച്ചു.
“നിനക്ക് ഇന്ന് ഓഫീസിൽ പോവണ്ടേ?” അമൽ നിഖിലയോട് ചോദിച്ചു.
“ഇന്ന് വർക്ക് ഫ്രം ഹോം ആണ്.. പത്തരയ്ക്ക് കോൾ ഉണ്ട്.”
“ഹോ, ഇതൊക്കെ ആണ് ജീവിതം..” അമൽ നെടുവീർപ്പിട്ടു..
“വീട്ടിൽ ഇരുന്നാലും ഉഴപ്പാതെ പണി എടുക്കുന്നവർക്കേ ഈ വർക്ക് ഫ്രം ഹോം ഒക്കെ കിട്ടു..”
“ഓ പിന്നെ, ഇതതൊന്നും അല്ല, നീ ഒന്നും അവിടെ വന്നിട്ട് കറന്റ് കാശ് കളയാം എന്നല്ലാതെ, വേറെ ഗുണം ഒന്നും ഇല്ല എന്നവർക് മനസിലായി കാണും..”
പ്രകാശ് പത്രം മടക്കി. “നിങ്ങൾ രണ്ടുപേർക്കും രാവിലെ വഴക്കിടാതെ ഒരു ദിവസം തുടങ്ങാൻ പറ്റില്ലേ?”
“ഇത് വഴക്കൊന്നും അല്ല അച്ഛാ,” നിഖില പറഞ്ഞു. “ഇതൊക്കെ ചുമ്മാ കളിക്ക് പറയുന്നതല്ലേ..”
“കോളേജിൽ പഠിക്കുമ്പോഴും ഇങ്ങനെയായിരുന്നോ?”
“ഇതിലും കഷ്ടമായിരുന്നു,” നിഖില ഉടനെ പറഞ്ഞു.
“പിന്നെ എങ്ങനെ വളച്ചെടുത്തെടാ നീ ഇവളെ?” അരുന്ധതി ചോദിച്ചു..
“ഇവളാണമ്മേ എന്നെ വളച്ചെടുത്തത്!”
“എന്തോ, എങ്ങനേ..” നിഖില അമലിന്റെ കയ്യിൽ. പിടിച്ചു തിരുമ്മി..
💬 Comments
View all comments