Chapter Title : നിശാവരതന്ത്രം 2 [Zayanora]
അതുൽ ഒന്ന് ചിരിച്ചു...
“നീ പുട്ട് കഴിക്കെടാ.”, അമൽ അവനെ നോക്കി പറഞ്ഞു..
“ഇവർ പ്രേമത്തിൽ ആയ കാലം എനിക്ക് ഓർമ്മ ഉണ്ട്..,” അരുന്ധതി പറഞ്ഞു. “കോളേജ് വിട്ടുവന്നാൽ ഫോൺ താഴെവയ്ക്കില്ലായിരുന്നു ഇവൻ. ചോദിച്ചാൽ പറയും, ഗെയിം കളിക്കാണ്, അസയ്ൻമെന്റ് എഴുതാൻ റെഫർ ചെയ്യാണ് എന്നൊക്കെ.. ഞാൻ ഒരു മണ്ടി, അത് വിശ്വസിക്കുകയും ചെയ്തു.. ”
അമലിന്റെ മുഖത്ത് ഒരു ഇളിഭ്യത പടർന്നു..
“ബി ടെക് കഴിഞ്ഞു ജോലിക്ക് കേറി ഒരു വർഷം കഴിയുന്നതിനു മുൻപേ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞ വന്നപ്പോഴല്ലേ ഇവന്റെ അസയ്ൻമെന്റ് ഇതായിരുന്നെന്ന് മനസിലായത്..” അരുന്ധതി നിഖിലയെ നോക്കി ചിരിച്ച കൊണ്ട് പറഞ്ഞു..
“അത് കൊണ്ടെന്താ അമ്മക്കൊരു തങ്കക്കുടം പോലെ ഉള്ള മരുമകളെ കിട്ടിയില്ലേ..” നിഖില ഒരു കുസൃതി ചിരിയോടെ ചോദിച്ചു..
“അതെയതെ..” അരുന്ധതി ചിരിച്ചു കൊണ്ട് പറഞ്ഞു..
“എന്താ അങ്ങനെ അല്ലെ..?” നിഖില പരിഭവം നടിച്ചു..
“ഒരു പെൺകുട്ടി വേണം എന്ന് എനിക്ക് വലിയ ആഗ്രഹം ആയിരുന്നു… അത് നടന്നില്ല.. പക്ഷെ അതിനു പകരം നിന്നെ തന്നു.. നീ എന്റെ മകൾ തന്നെയാ..”
നിഖിലക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല.. അരുന്ധതി പറഞ്ഞത് സത്യമായിരുന്നു.. സ്വന്തം അമ്മ സ്നേഹിക്കുന്ന പോലെ ആണ് അരുന്ധതി നിഖിലയെ സ്നേഹിച്ചിരുന്നത്..
“അതെ, കല്യാണം കഴിഞ്ഞു അമ്മായി അമ്മയുമായി വഴക്കൊക്കെ ഇട്ട് അങ് ജോളി ആയി പോകാം എന്ന വച്ച് വന്നപ്പോ ഉണ്ട് ഇവിടെ ദാണ്ടെ നിൽക്കുന്നു ഒരു പൊന്നും കുടം പോലത്തെ അമ്മായി അമ്മ.. ” നിഖില ചിരിച്ചു കൊണ്ട് പറഞ്ഞു..
“ഓ ഒരു
💬 Comments
View all comments