Chapter Title : നിശാവരതന്ത്രം 2 [Zayanora]
മാതൃകാ അമ്മായി അമ്മയും മരുമകളും..” അമൽ കളിയാക്കി ചിരിച്ചു..
“ആ ഞങ്ങൾ മാതൃകാ അമ്മായി അമ്മയും മരുമകളും തന്നെയാ..” അരുന്ധതി നിഖിലയുടെ തോളിലൂടെ കയ്യിട്ട് അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..
“അല്ല, അമ്മക്ക് ഒരു പെൺകുട്ടി മതിയോ, ഒരെണ്ണം കൂടെ വേണ്ടേ.. ആരെങ്കിലും സെറ്റ് ആയിട്ടുണ്ടോടാ?” അതുലിനെ നോക്കി ഒളികണ്ണിട്ട് കൊണ്ട് നിഖില ചോദിച്ചു..
അതുൽ കൈയിലെ സ്പൂൺ മേശയിൽ വച്ചു. “ചേച്ചീ, എന്നെ വിട്ടേക്ക്..എനിക്ക് തത്ക്കാലം ആരുമില്ല..”
“അതെന്താടാ നിനക്കും വേണ്ടേ ഒരെണ്ണം...” അമൽ ചോദിച്ചു...
“നീയോ ഒരു പെൺകുട്ടിയെ മകന് വേണ്ടി കണ്ടെത്താനുള്ള അവസരം ഞങ്ങൾക്ക് തന്നില്ല.. ഇനി ഇവനേം പറഞ്ഞ വഴി തെറ്റിക്കാതെടാ ചെക്കാ..” അരുന്ധതി അമലിനെ നോക്കി കളിയാക്കി കൊണ്ട് പറഞ്ഞു..
“ആ അങ്ങനെ പറഞ്ഞു കൊടുക്ക് അമ്മെ..” അതുൽ ചിരിച്ചു..
പക്ഷേ 'ആരുമില്ല' എന്നു പറഞ്ഞപ്പോൾ ശരണ്യയുടെ മുഖം ഒരു നിമിഷം മനസ്സിൽ വന്നത് അതുൽ മാത്രം അറിഞ്ഞു.
“നാളെ നിനക്ക് എന്തോ ക്ലാസ് ടെസ്റ്റ് ഇല്ലേ?” പ്രകാശ് ചോദിച്ചു.
അതോടെ സംസാരത്തിന്റെ വഴി മാറി. അതുലിന് ആശ്വാസമായി.
“ആ ഉണ്ട്.. മാത്‍സ്.”
“3 ദിവസം കിട്ടിയിട്ട് പഠിച്ചോ വല്ലതും നീ ?”
“കുറച്ചൊക്കെ നോക്കി, ബാക്കി ഇന്ന് വന്നിട്ട് നോക്കാം..”
“എങ്കിൽ മതി,” പ്രകാശ് പറഞ്ഞു. വീണ്ടും പത്രമെടുത്തു.
അതുൽ നല്ല ഇന്റലിജന്റ് ആയിരുന്നു.. പക്ഷെ പഠനത്തിൽ വലിയ മിടുക്കൻ ആയിരുന്നില്ല.. അല്ലെങ്കി, പഠിക്കാൻ വലിയ താല്പര്യം ഉണ്ടായിരുന്നില്ല എന്നു പറയുന്നതാണ് ശെരി. ഒരു ആവറേജ് സ്റ്റുഡന്റ്. അത്യാവശ്യം മാർക്ക് വാങ്ങി പാസ് ആയി അങ് പോകും..
💬 Comments
View all comments