0%

Chapter Title : നിശാവരതന്ത്രം 2 [Zayanora]

Author : Zayanora Read All Parts 59K

അത് കൊണ്ട് തന്നെ അവന്റെ പഠന കാര്യത്തിൽ പ്രകാശിനോ അരുന്ധതിക്കോ വലിയ ആശങ്കകൾ ഒന്നും ഉണ്ടായില്ല.. എങ്ങനേലും പാസ് ആയി സർട്ടിഫിക്കറ്റ് വാങ്ങി വരും എന്ന് അവർക്കുറപ്പുണ്ടായിരുന്നു..

അതുൽ സമയം നോക്കി. ഏഴു പത്ത്.

“അമ്മേ, ഞാൻ പോട്ടെ. ബസ് മിസ്സാകും.”

“ആ പുട്ട് മുഴുവൻ കഴിക്ക്.”

“കഴിഞ്ഞു. ഇനി സമയം ഇല്ല.”

“ലഞ്ച് ബോക്സ് എടുത്തോ?”

അരുന്ധതി പാത്രം പൊതിഞ്ഞ് നീട്ടിക്കൊടുത്തു. കൂടെ നിറച്ച വെള്ളക്കുപ്പിയും.

“ബാങ്കിൽ ഇന്ന് കുറച്ചു പണിയുണ്ട്. വൈകിട്ട് ഞാൻ കുറച്ച് താമസിക്കും.. വീട്ടിലെത്തിയാൽ ഒരു മെസേജ് അയയ്ക്കണം.”

“ശരി.”

“ഞാനും കുറച്ചു വൈകും.., വൈകിട്ട് കമ്പനി ഓഡിറ്റർ വരുന്നുണ്ട്,” പ്രകാശ് പറഞ്ഞു.

ഷൂ ഇട്ട് ബാഗ് എടുത്ത് അതുൽ വാതിലിലേക്കു നടന്നപ്പോൾ അമൽ പിന്നിൽനിന്ന് വിളിച്ചു.

“ഡാ, അപ്പൊ പറഞ്ഞത് മറക്കണ്ട.. ഒരെണ്ണം അങ് സെറ്റ് ആക്കു.. ഈ ചേട്ടൻ നടത്തി തരും നിന്റെ കല്യാണം..”

“സ്വന്തം കല്യാണം നടത്താൻ ഇവിടെ കിടന്നു മോങ്ങിയതൊന്നും ഞാൻ മറന്നിട്ടില്ല.. എന്നിട്ടാണ് എന്റെ.. ഒന്ന് പോയെടാ..” അവൻ പറഞ്ഞിട്ട് ഓടി.

പിന്നിൽ അരുന്ധതിയുടെയും നിഖിലയുടെയും ചിരി കേട്ടു. അമൽ തനിക്കിതെന്തിനെ കേടായിരുന്നു എന്നോർത്തു നേരെ റൂമിലേക്ക് നടന്നു..

വീട്ടിൽ നിന്നിറങ്ങി ഗേറ്റ് അടച്ചതും അതുൽ സമയം നോക്കി. ഏഴു പതിനഞ്ച്.

“കോപ്പ്.. ഇന്നും ഓടേണ്ടി വരുമല്ലോ..”

അവൻ നടത്തത്തിന് അല്പം വേഗം കൂട്ടി.

രാത്രിയിൽ നല്ല മഴ പെയ്തിട്ടുണ്ട്. റോഡിൽ പലയിടത്തും വെള്ളം കെട്ടിക്കിടപ്പുണ്ട്. വഴിയരികിലെ മരങ്ങളിൽനിന്ന് ഇപ്പോഴും വെള്ളം ഇറ്റുവീഴുന്നു. മഴ പെയ്തതുകൊണ്ടാവണം, രാവിലെ നല്ല തണുപ്പുണ്ട്.

അടുത്തുള്ള പലചരക്കുകട തുറന്നിട്ടുണ്ട്.

💬 Comments

View all comments