Chapter Title : നിശാവരതന്ത്രം 2 [Zayanora]
ചായക്കടയുടെ മുന്നിൽ പതിവുപോലെ രണ്ടുമൂന്നുപേർ നിന്ന് ചായ കുടിക്കുന്നു. സ്കൂളിൽ പോകുന്ന പിള്ളേർ ബാഗും തൂക്കി ഓടുന്നു. അതിനിടയിൽ ഒരു ഓട്ടോ വെള്ളം കെട്ടിക്കിടന്ന ഭാഗത്തുകൂടി പാഞ്ഞുവന്നു. വെള്ളം തെറിക്കാതിരിക്കാൻ അതുൽ പെട്ടെന്ന് വഴിയരികിലേക്ക് മാറി.
“ഇവനൊക്കെ ഒന്ന് പതുക്കെ ഓടിച്ചാലെന്താ..”
അവൻ പിറുപിറുത്തു.
വീട്ടിൽനിന്ന് ബസ് സ്റ്റോപ്പിലേക്ക് അഞ്ചാറു മിനിറ്റ് നടക്കാനുള്ള ദൂരമേയുള്ളൂ. പക്ഷേ എന്നും വീട്ടിൽനിന്നിറങ്ങുമ്പോൾ സമയം വൈകിയിട്ടുണ്ടാകും. അതുകൊണ്ട് ആ അഞ്ചുമിനിറ്റിന്റെ പകുതിയും ഓടിയാണ് തീർക്കാറ്.
എറണാകുളം ജില്ലയിലെ അത്യാവശ്യം പേരുള്ള ഒരു എൻജിനീയറിങ് കോളേജിലാണ് അതുൽ പഠിക്കുന്നത്. ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിലുള്ള കോളേജ്. വലിയ ക്യാമ്പസും നല്ല ലാബുകളും ലൈബ്രറിയുമൊക്കെയുണ്ട്. പഠിക്കാനുള്ള സൗകര്യത്തിന് ഒരു കുറവുമില്ല. പക്ഷേ കോളേജ് സ്ഥിതി ചെയ്യുന്നത് ഒരു ഉൾപ്രദേശത്തു ആണ്. അതുകൊണ്ട് തന്നെ അങ്ങോട്ടുള്ള ബസ് സർവീസും കണക്കാണ്.
കോളേജ് ബസ് ഉണ്ട്. പക്ഷേ അതിന് കൊടുക്കുന്ന കാശ് ലാഭിക്കാമല്ലോ എന്ന് വിചാരിച്ചാണ് അതുൽ കെ സ് ർ ടി സി ബസിൽ പോകാൻ തീരുമാനിച്ചത്. കെ സ് ർ ടി സി ആയത് കൊണ്ട് പ്രൈവറ്റ് ബസിലെ പോലെ കണ്ടക്ടർമാരുടെ തെറിയും കേൾക്കണ്ട.. സീറ്റ് ഉണ്ടേൽ ഇരുന്ന് പോകുകയും ചെയ്യാം.. പക്ഷെ ഒരു പ്രശ്നമുണ്ട്. രാവിലെ ഏഴേ ഇരുപതിനുള്ള ബസ് കിട്ടിയില്ലെങ്കിൽ പിന്നെ കോളേജിൽ സമയത്ത് എത്തുന്ന കാര്യം സംശയമാണ്. അടുത്ത ബസ് എപ്പോ വരുമെന്ന് ദൈവത്തിന് പോലും അറിയില്ല.
അതുകൊണ്ട് തന്നെ മിക്ക ദിവസവും രാവിലെ ബസ് സ്റ്റോപ്പിലേക്കുള്ള അവസാനത്തെ നൂറുമീറ്റർ അതുലിന് നൂറുമീറ്റർ ഓട്ടമത്സരമാണ്.
ഇന്നും അതിന് വലിയ മാറ്റമൊന്നുമുണ്ടായില്ല.
സ്റ്റോപ്പിന്
💬 Comments
View all comments