Chapter Title : നിശാവരതന്ത്രം 2 [Zayanora]
അടുത്തെത്താറായപ്പോഴാണ് ദൂരെനിന്ന് ബസിന്റെ ഹോൺ കേട്ടത്.
“അയ്യോ.. പണ്ടാരം!”
അതുൽ ഓടാൻ തുടങ്ങി.
സ്റ്റോപ്പിൽ അഞ്ചാറുപേർ നിൽപ്പുണ്ട്. വളവ് തിരിഞ്ഞുവന്ന ബസ് കണ്ടതും അവന്റെ മുഖം ഒന്ന് വാടി. നല്ല തിരക്കുണ്ട്..
“മൈര്.. ഇന്നും തൂങ്ങിപ്പിടിച്ച് പോകേണ്ടി വരുമല്ലോ..”
അവൻ മനസ്സിൽ പറഞ്ഞു.
ഇത്രയും നേരം ഓടിയതിന്റെ കിതപ്പ് മാറിയിട്ടില്ല. അതിനിടയിലാണ് ഈ തിരക്കും. സംഭവം കാശ് ലാഭിക്കാം, ചുമ്മാ എന്തിനാ കാശ് കളയുന്നെ, ഞാൻ കെ സ് ർ ടി സി യിൽ പൊയ്ക്കോളാം ആ പൈസ അച്ഛൻ എനിക്ക് തന്നാ മതി എന്നൊക്കെ പറഞ്ഞു തുടങ്ങിയതാ. ഒരു കൊല്ലം കഴിഞ്ഞപ്പോഴേക്കും, അതുലിനു ബസ് യാത്ര മതിയായി തുടങ്ങിയിരുന്നു.. ഇനി കോളേജ് ബസിൽ പോകാം എന്ന് പറയാൻ അഭിമാനം സമ്മതിക്കാത്തത് കൊണ്ടും, അച്ഛൻ ആ പൈസ പോക്കറ്റ് മണിയായി ആയി ഇടക്കിടക്കു കൊടുക്കുന്നത് കൊണ്ടും ഈ ദുരിതം സഹിച്ചു പോകുന്നു എന്നെ ഉള്ളു..
“കേറ് കേറ്.. പെട്ടെന്ന് കേറ്..”
അതുൽ ബാഗ് ഒന്നുകൂടി തോളിലേക്ക് കയറ്റിയിട്ട് മുന്നിലുള്ളവരുടെ പിന്നാലെ ബസിലേക്ക് കയറാൻ തുടങ്ങി.
കണ്ടക്ടർ ചേച്ചി വാതിൽക്കൽനിന്ന് “മുന്നോട്ട്, മുന്നോട്ട്, അകത്ത് സ്ഥലമുണ്ട്!” എന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. എവിടെയാണ് ആ സ്ഥലം എന്നറിയാൻ യാത്രക്കാരെല്ലാം ഒന്നു നോക്കി. കണ്ടക്ടർക്കു മാത്രം കാണാനാവുന്ന എന്തോ പ്രത്യേക സ്ഥലമായിരിക്കണം.
അതുൽ സ്റ്റെപ്പിൽ കയറാൻ നോക്കിയപ്പോൾ അകത്തുനിന്ന് ഇറങ്ങിവന്ന ഒരാൾ ബാഗുകൊണ്ട് അവന്റെ തോളിൽ ഒന്നു തട്ടി. “സോറി, മോനേ” എന്നു പറഞ്ഞ് അയാൾ മാറി. ഇറങ്ങാനുണ്ടായിരുന്ന രണ്ടുപേർ കൂടി ഇറങ്ങി. ആ ഒഴിവിലൂടെ അതുൽ ഉള്ളിലേക്കു കയറി.
💬 Comments
View all comments