0%

Chapter Title : നിശാവരതന്ത്രം 2 [Zayanora]

Author : Zayanora Read All Parts 141.7K

ആദ്യത്തെ പ്രോബ്ലം വലിയ ബുദ്ധിമുട്ടില്ലാതെ ചെയ്തു. രണ്ടാമത്തേതും ഏകദേശം ശരിയായി. മൂന്നാമത്തെ കണക്ക് ചെയ്തപ്പോൾ ഇടയ്ക്കെവിടെയോ തെറ്റി.

അവൻ ബുക്കിലെ ഉത്തരം നോക്കി.

'മൈര്, ഇതെവിടെയാ തെറ്റിയത്?'

വീണ്ടും ആദ്യംമുതൽ ചെയ്തുനോക്കി..

അങ്ങനെ കുറച്ചുനേരം പഠിത്തം മുന്നോട്ടുപോയി.

ഇടയ്ക്ക് മിഥുന്റെ മെസേജ് വന്നു.

'ടാ, ആ മൂന്നാമത്തെ യൂണിറ്റിലെ എക്സാംപിൾ 8 നോക്കിയോ?'

'ആടാ… എന്തെ ഡൌട്ട് ഉണ്ടോ?'

'ആ, അത് എനിക്ക് മനസ്സിലാകുന്നില്ല.. നീ സ്റ്റെപ് ബൈ സ്റ്റെപ് എഴുതിയിട്ടുണ്ടോ?”

‘ഉണ്ട്..വേണോ ?’

‘ആ, പിക് അയക്ക്..’

അതുൽ അവൻ റഫ് ബുക്കിൽ എഴുതിയത് ഫോട്ടോ എടുത്ത് അയച്ചു കൊടുത്തു..

‘ഓക്കേ ടാ, ഞാൻ നോക്കിക്കോളാം..’

അതുൽ ഫോൺ മാറ്റിവച്ച് അടുത്ത കണക്ക് ചെയ്യാൻ തുടങ്ങി.

“അതുലേ.. വാ കഴിക്കാം..” താഴെ നിന്ന് അരുന്ധതി വിളിച്ചു..

അതുൽ സമയം നോക്കി.. ഇത്ര പെട്ടെന്ന് എട്ടര ആയോ.. അവൻ ബുക്ക്സ് അടച്ചു എണീറ്റ് താഴേക്ക് നടന്നു..

താഴെയെത്തിയപ്പോൾ ഡൈനിങ് ടേബിളിൽ അച്ഛനും അമലേട്ടനും ഇരിപ്പുണ്ടായിരുന്നു. അരുന്ധതി അടുക്കളയിൽനിന്ന് ചോറും കറികളും കൊണ്ടുവന്ന് മേശപ്പുറത്ത് വയ്ക്കുന്നുണ്ട്..

അതുലും കസേര വലിച്ചിട്ടിരുന്നു.

“എന്തായി പഠിത്തം.. കഴിഞ്ഞോ?” പ്രകാശ് ചോദിച്ചു.

“ആ ഒരുവിധം ആയി.”

“നാളെയല്ലേ ടെസ്റ്റ്?”

“ആ..”

അരുന്ധതി അവന്റെ പാത്രത്തിലേക്ക് ചോറുവിളമ്പി.

“നിനക്ക് മീൻകറി ഒഴിക്കട്ടെ?”

“ആ, കുറച്ചു മതി..”

അവൻ ഭക്ഷണം കഴിക്കാൻ തുടങ്ങി.

“'അമ്മ ഇന്നിവൻ വന്ന കോലം കണ്ടില്ലല്ലോ..?” അമൽ ചിരിച്ചുകൊണ്ട് ചോദിച്ചു...

“ഇല്ല.. എന്ത് പറ്റി?” അരുന്ധതി ചോദിച്ചു.

“അതൊന്നും ഇല്ല അമ്മ.. ഇന്ന് മറ്റേ സേവന വാരത്തിന്റെ പരിപാടി ആയിരുന്നു.. ഞങ്ങൾക്ക്

💬 Comments

View all comments