Chapter Title : നിശാവരതന്ത്രം 2 [Zayanora]
അയച്ചു.
'ഞാനും.. എന്തലും ഡൌട്ട് ഉണ്ടേൽ വിളിക്കാം...' ഉടനെ മറുപടി വന്നു..
'ഓക്കേ.'
അതുൽ ഫോൺ മാറ്റിവച്ചു.
'പഠിക്കാം.. ഇനി വൈകിയാൽ ശെരിയാവില്ല...'
അവൻ എഴുന്നേറ്റ് മേശയ്ക്കുമുന്നിലെ കസേരയിൽ ഇരുന്നു.
അച്ഛനും അമ്മയും അമലേട്ടനും ഒക്കെ എത്തി എന്ന് തോനുന്നു.. താഴെ സംസാരം കേൾക്കുന്നുണ്ട്..
ബാഗിൽനിന്ന് മാത്ത്സ് ബുക്കും നോട്ടും പുറത്തെടുത്തു.
നാളത്തെ ടെസ്റ്റിന് മൂന്നാമത്തെ യൂണിറ്റ് മുഴുവനും നാലാമത്തേതിൽ ഇൻവേഴ്സ് ലാപ്ലാസ് വരെയും..
അവൻ ബുക്ക് തുറന്ന് ആദ്യത്തെ പ്രോബ്ലം നോക്കി.
വായിച്ചുനോക്കിയപ്പോൾ ചെയ്യേണ്ട രീതി മനസ്സിലായി.
ചെയ്തുനോക്കാൻ ഒരു റഫ് ബുക്ക് വേണം. അപ്പോഴാണ് ലൈബ്രറിയിൽനിന്ന് കിട്ടിയ കറുത്ത പുസ്തകത്തിന്റെ കാര്യം ഓർമ വന്നത്.
അവൻ ബാഗിൽ നിന്ന് പുസ്തകം പുറത്തെടുത്തു.
കറുത്ത പുറംചട്ടയുള്ള ആ പുസ്തകം മേശപ്പുറത്ത് വച്ചു.
'എന്തായാലും നല്ലൊരു ബുക്ക് കിട്ടി.'
നല്ല കട്ടിയുള്ള ചട്ടയാണ്. സാധാരണ നോട്ട്ബുക്കുകളിൽ കാണുന്നതുപോലെ കമ്പനിയുടെ പേരോ ചിത്രങ്ങളോ ഒന്നുമില്ല. കറുത്ത നിറത്തിലുള്ള ഒരു കവർ മാത്രം. ഒരു നിമിഷം ഇത് റഫ് ബുക്ക് ആക്കണോ എന്ന് അവൻ സംശയിച്ചു.. പിന്നെ വേറെ ബുക്ക് തപ്പാൻ ഉള്ള മടി കൊണ്ട് ഇതിൽ തന്നെ എഴുതാം എന്ന് തീരുമാനിച്ചു..
അവൻ പുസ്തകം തുറന്നു.
അധികാരി : ________________
'ഇതെന്തിനാണാവോ ഇങ്ങനെ എഴുതിയേക്കുന്നേ? ഒരു ബുക്കിനു ഇപ്പൊ ഒരു അധികാരിയുടെ ആവശ്യം ഉണ്ടോ.. ആർക്കറിയാം. മിഥുൻ പറഞ്ഞ പോലെ ഏതോ ജാംബവാന്റെ കാലത്തെ ബുക്ക് ആയിരിക്കും.. എന്തെങ്കിലും ആവട്ടെ...'
അവൻ അടുത്ത പേജ് മറിച്ചു. പേനയെടുത്ത് മാത്ത്സ് ബുക്ക് തുറന്നുവച്ചു. ആദ്യം മൂന്നാമത്തെ യൂണിറ്റിലെ കണക്കുകൾ ചെയ്തുനോക്കാം.
💬 Comments
View all comments