Chapter Title : നിശാവരതന്ത്രം 2 [Zayanora]
തുണികളുടെ കൂട്ടത്തിലിട്ടു.
പിന്നെ ബാത്ത്റൂമിൽ കയറി ഒരു കുളി പാസ് ആക്കി...
കുളികഴിഞ്ഞ് ഒരു ടി-ഷർട്ടും ഷോർട്സും ധരിച്ച് താഴേക്കിറങ്ങി.
എന്തേലും കഴിക്കാൻ കിട്ടുമോ എന്ന് നോക്കാൻ അടുക്കളയിലേക്ക് കയറി. നിഖില അവിടെ ഉണ്ടായിരുന്നു..
“ടാ നിനക്ക് ചായ എടുക്കട്ടേ.. ഞാൻ ഉണ്ടാക്കുന്നുണ്ട്..”
“ആ, എടുത്തോ... ഞാൻ എന്തേലും തിന്നാൻ കിട്ടോ എന്ന് നോക്കാൻ വന്നതാ..”
“നീ ഇരിക്ക്. ഞാൻ എടുത്തുതരാം.”
“എന്താ ഉള്ളത്?”
“പഴംപൊരി ഉണ്ടാക്കിയിട്ടുണ്ട്.”
“ആഹാ, കൊള്ളാല്ലോ. അപ്പോ ഇന്ന് വർക്ക് ഇണ്ടായില്ലേ..”
“ഓ, ഇന്ന് ഇച്ചിരി കുറവായിരുന്നു.. എന്റെ മാനേജർ ഇന്ന് ലീവ് ആടാ.. അതോണ്ട് ഇന്ന് സമാധാനം ഉണ്ട്..” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..
നിഖില ഒരു പ്ലേറ്റിൽ പഴംപൊരി എടുത്തു അവനു കൊടുത്തു.. നീ ഡൈനിങ്ങ് ടേബിളിലോട്ട് ഇരുന്നോ.. ചായ ഞാൻ എടുക്കാം..
അതുൽ ഡൈനിങ് ടേബിളിലിരുന്നു. പിന്നാലെ രണ്ടു കയ്യിലും ചായ കപ്പുകളുമായും നിഖിലയും എത്തി..
“അമലേട്ടൻ എവിടെ? ഞാൻ വന്നപ്പോ ഇവിടെ ഇരിപ്പുണ്ടായല്ലോ..”
“അമൽ ദേ ഇപ്പോ വരം എന്ന് പറഞ്ഞു വണ്ടിയും എടുത്ത് പോയി..”
അവൻ പഴംപൊരി കഴിച്ചുകൊണ്ട് ചായ കുടിച്ചു.
കുറച്ചുനേരം നിഖിലയുമായി സംസാരിച്ചശേഷം അവൻ മുകളിലേക്ക് മടങ്ങി.
മാത്ത്സ് പഠിക്കണം. പക്ഷേ ക്ഷീണം കാരണം പുസ്തകം തുറക്കാൻ ഒരു മടി.
അവൻ കട്ടിലിൽ കിടന്ന് ഫോൺ എടുത്തു.
ഇൻസ്റ്റാഗ്രാം തുറന്ന് കുറച്ചുനേരം റീലുകൾ നോക്കി.
ഒന്നിനുപിന്നാലെ മറ്റൊന്ന്.
സമയം പോകുന്നതറിഞ്ഞില്ല.
കുറച്ചുകഴിഞ്ഞപ്പോൾ ഫോണിൽ മിഥുന്റെ മെസേജ് വന്നു.
'ടാ, പഠിക്കാൻ തുടങ്ങിയോ?'
അവൻ സമയം നോക്കി.
ഏഴേകാൽ.
'ഇല്ലെടാ. തുടങ്ങാൻ പോകുന്നു..'
അവൻ മറുപടി
💬 Comments
View all comments