0%

Chapter Title : നിശാവരതന്ത്രം 2 [Zayanora]

Author : Zayanora Read All Parts 138.2K

ജനലിലൂടെ പുറത്തേക്ക് നോക്കി.

മഴ പെയ്തതുകൊണ്ട് റോഡിലൊക്കെ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. വീണ്ടും ചെറിയ ചാറ്റൽമഴ പെയ്യുന്നുണ്ട്.

അവൻ ഫോണെടുത്ത് നോക്കി.

ക്ലാസ് ഗ്രൂപ്പിൽ സനൂഷ മിസ് ഫോർമുല ഷീറ്റ് അയച്ചിട്ടുണ്ട്.

അവൻ ഫയൽ ഡൗൺലോഡ് ചെയ്തു.

ഒന്ന് തുറന്നുനോക്കി.

നാലഞ്ചു പേജുണ്ട്.

'ഇതൊക്കെ ഇനി പഠിക്കണം.'

അവൻ ഫോൺ പോക്കറ്റിലിട്ടു.

ബസിന്റെ ജനലിലൂടെ വന്ന തണുത്ത കാറ്റ് അവന്റെ മുഖം തലോടി കൊണ്ടിരുന്നു...

അവൻ സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകളടച്ചു.

വീട്ടിലെത്തുമ്പോഴേക്കും അഞ്ചര കഴിഞ്ഞിരുന്നു.

ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. അമലേട്ടന്റെ ബൈക്ക് ഇരിപ്പുണ്ട്..

'ചേട്ടൻ നേരത്തെ എത്തിയോ?'

അവൻ വാതിൽ തുറന്ന് അകത്തുകയറി.

ഹാളിൽ ടിവി ഓൺ ആയി കിടപ്പുണ്ട്... അമൽ സോഫയിലിരുന്ന് ഫോണിൽ എന്തോ നോക്കുകയാണ്.

“ആ, നീ എത്തിയോ?”

“ആ.”

“ഇന്നെന്താ ലേറ്റായത്?”

“ആര് ലേറ്റ് ആയി? നീ ആണ് നേരത്തെ എത്തിയത്...”

“എന്താടാ ഷർട്ടിൽ ഒക്കെ ചെളിയാണല്ലോ..”

“ഇന്ന് ഉച്ചയ്ക്കുശേഷം ക്ലീനിങ് ആയിരുന്നു.. സേവന വാരം.”

“എവിടെ?”

“കോളേജിൽ. ലൈബ്രറിയൊക്കെ വൃത്തിയാക്കാൻ.”

“അത് നന്നായി.. അങ്ങനെ എങ്കിലും ദേഹം ഒക്കെ ഒന്ന് അനങ്ങിയല്ലോ..”

“ഓ, വലിയ തമാശ.”

അതുൽ ബാഗ് സോഫയുടെ അടുത്തുവച്ചു.

“അമ്മ വന്നില്ലേ?”

“ഇല്ല. ബാങ്കിൽ കുറച്ച് പണിയുണ്ടെന്ന് പറഞ്ഞു. ഏഴുമണിയൊക്കെയാകും.”

“അച്ഛനോ?”

“അച്ഛനും ലേറ്റാവും. എന്തോ ഓഡിറ്റിങ്ങോ മറ്റോ ഉണ്ടെന്ന്. രാവിലെ പറഞ്ഞില്ലേ?”

“ആ. നിഖിലേച്ചിയോ?”

“അവൾ റൂമിലുണ്ട്. മീറ്റിങ്ങിലാണെന്ന് തോന്നുന്നു.”.

“എന്നാ ഞാൻ കുളിച്ചിട്ട് വരാം. മൊത്തം അഴുക്കാണ്..”

“ആ.”

അവൻ ബാഗെടുത്ത് മുകളിലേക്ക് നടന്നു.

മുറിയിലെത്തിയതും ബാഗ് മേശപ്പുറത്തുവച്ച് യൂണിഫോം അഴിച്ചു...

അവൻ ഷർട്ട് അലക്കാനുള്ള

💬 Comments

View all comments