Chapter Title : നിശാവരതന്ത്രം 2 [Zayanora]
“ഉണ്ട് മിസ്.”
“ആ, ശരി.”
മിസ് രജിസ്റ്ററെടുത്ത് അകത്തേക്ക് പോയി.
കുട്ടികൾ ഓരോരുത്തരായി മടങ്ങാൻ തുടങ്ങി.
“ടാ, വാ,” മിഥുൻ അതുലിനെ വിളിച്ചു.
രണ്ടുപേരും പഴയ ബ്ലോക്കിൽനിന്ന് പുറത്തേക്കിറങ്ങി.
മഴ ഏതാണ്ട് നിന്നിരുന്നു. വഴിയിലൊക്കെ ചെറിയ വെള്ളക്കെട്ടുകളുണ്ട്.
“എടാ, നീ കെ സ് ർ ടി സി ബസിൽത്തന്നെയല്ലേ പോകുന്നത്?” മിഥുൻ ചോദിച്ചു.
“ആ.”
“എത്ര മണിക്കാ?”
“നാലേ ഇരുപതിന് ഒരെണ്ണം ഉണ്ട്...”
“അപ്പൊ സമയം ഉണ്ടല്ലോ.”
“ആ, പക്ഷേ സ്റ്റോപ്പിലേക്ക് നടക്കണ്ടേ.”
മിഥുൻ കോളേജ് ബസ്സിൽ ആണ്…”
അവർ നടന്നുകൊണ്ടിരിക്കുമ്പോൾ പിന്നിൽനിന്ന് ശരണ്യയും മേഘ്നയും വന്നു...
“ടാ, നാളെ കാണാം,” മേഘ്ന പറഞ്ഞു.
“ആ, ഓക്കേ.”
ശരണ്യയും അവരെ നോക്കി ചിരിച്ചു ബൈ പറഞ്ഞു പോയി..
എന്ത് രസമാണ് അവളുടെ ചിരി.. അതുൽ മനസ്സിൽ ഓർത്തു.. മുൻപിലൂടെ അവർ നടന്നു പോകുന്നതും നോക്കി അവൻ പുറകിൽ നടന്നു..
കോളേജ് ബസുകൾ നിർത്തിയിട്ടിരിക്കുന്ന ഭാഗത്തെത്തി.
മിഥുൻ ബസിലേക്ക് നോക്കി.
“ടാ അപ്പോ ഓക്കേ, നാളെ കാണാം.”
മിഥുൻ ബസിലേക്ക് കയറി...
അതുലും ബസ് സ്റ്റോപ്പിലേക്ക് നടന്നു.
രാവിലത്തെ തിരക്കിനെ അപേക്ഷിച്ച് വൈകുന്നേരം തിരക്ക് അൽപ്പം കുറവായിരിക്കും.. എങ്കിലും ചില ദിവസങ്ങളിൽ ബസ് കിട്ടാൻ കുറച്ചുനേരം കാത്തുനിൽക്കേണ്ടിവരും.
അന്ന് ഭാഗ്യത്തിന് അധികം കാത്തുനിൽക്കേണ്ടിവന്നില്ല. പത്തുമിനിറ്റിനുള്ളിൽ ബസ് വന്നു.
തിരക്കുണ്ടായിരുന്നെങ്കിലും അകത്തേക്ക് കയറാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല.
അതുൽ ബാഗ് തോളിലിട്ട് ബസിലേക്ക് കയറി.
കുറച്ചു സ്റ്റോപ്പുകൾ കഴിഞ്ഞപ്പോൾ ഒരു സീറ്റ് ഒഴിവായി. അവൻ അവിടെയിരുന്നു.
രാവിലെ മുതലുള്ള ക്ഷീണം അപ്പോഴാണ് ശരിക്കും അനുഭവപ്പെട്ടത്.
'കോപ്പ്... ഇന്ന് നല്ല പണിയായിരുന്നു.'
അവൻ
💬 Comments
View all comments