0%

Chapter Title : നിശാവരതന്ത്രം 2 [Zayanora]

Author : Zayanora Read All Parts 137.1K

മേഘ്ന പറഞ്ഞു.

ശരണ്യ അതുലിനെ നോക്കി.

“നിന്റെ ഡ്രെസ്സിലും ആകെ അഴുക്കായല്ലോ..”

“ആ നിറയെ പൊടി അല്ലായിരുന്നോ.. ഈ പൊടി ഒക്കെ വലിച്ചു കേറ്റി വല്ല അസുഖവും വരുമോ എന്ന എന്റെ പേടി.”

“ആടാ , സത്യം, ഞാനും അത് തന്നെ ആലോചിക്കുവായിരുന്നു.. കുറേ ബുക്കുണ്ടായിരുന്നല്ലേ?”

“ആ. പിന്നെ കുറേ പഴയ രജിസ്റ്ററുകളും ഫയലുകളും..”

“ഞങ്ങളുടെ റാക്കിലും കുറേ ഉണ്ടായിരുന്നു. ഒരു വിധത്തിലാ അടുക്കിത്തീർത്തത്.”

“ആ.”

“നാളെ മാത്ത്സിന് പഠിക്കണ്ടേ ഇനി,” ശരണ്യ പറഞ്ഞു.

“ആ, വീട്ടിൽ ചെന്നിട്ട് നോക്കണം. സനൂഷ മിസ് ആയത് കൊണ്ടാ.. അല്ലെങ്കി ഈ ക്ലാസ് ടെസ്റ്റിനൊക്കെ ആര് പഠിക്കുന്നു..”

“ആന്നെ.. ഈ മിസ് മാത്രം ഇന്റെർണൽ മാർക് ഇടുന്നത് ക്ലാസ് ടെസ്റ്റിന്റെ മാർക് വച്ചാ.. എന്ത് കഷ്ട്ടം ആണല്ലേ..”

“ചിലപ്പോ ചുമ്മാ നമ്മളെ പേടിപ്പിക്കാൻ പറയുന്നേ ആവും..”

അപ്പോഴേക്കും മേഘ്ന ശരണ്യയെ വിളിച്ചു.

“ടീ, ഇങ്ങോട്ട് വന്നേ. മറീന വിളിക്കുന്നുണ്ട്.”

“ആ, വരുവാ.”

ശരണ്യ തിരിഞ്ഞുനടന്നു.

അതുലിന് അവളോട് കുറച്ചുകൂടി സംസാരിക്കണമെന്നുണ്ടായിരുന്നു..

അവൻ മഴ പെയ്യുന്നതും നോക്കിയിരുന്നു.

കുറച്ചുകഴിഞ്ഞപ്പോൾ അമല മിസ് എല്ലാവരെയും വിളിച്ചു.

“ആ, എല്ലാവരും ഇങ്ങോട്ട് വന്നേ.”

എല്ലാവരും ലൈബ്രറിയുടെ മുന്നിൽ കൂടി.

“അപ്പൊ ഗാന്ധി ജയന്തിയുടെ ഭാഗമായുള്ള ക്ലീനിങ് വർക്സ് എല്ലാവരും സഹകരിച്ചത് കൊണ്ട് ഭംഗിയായി കഴിഞ്ഞു.. എല്ലാവര്ക്കും ഡിപ്പാർട്മെന്റിന്റെ പേരിൽ നന്ദി അറിയിക്കുന്നു...” അമല മിസ് പറഞ്ഞു..

എല്ലാവരും കയ്യടിച്ചു..

“സമയം നാലായി.. അപ്പോ നമുക്ക് ഇന്ന് പിരിയാം.. നാളെ കാണാം.. ”

“ഓക് മിസ്.”

“പിന്നെ ബക്കറ്റും തുണിയുമൊക്കെ എടുത്തവർ അവിടെ തിരികെ വച്ചിട്ടുണ്ടല്ലോ?”

💬 Comments

View all comments