Chapter Title : നിശാവരതന്ത്രം 2 [Zayanora]
മേശ ഒന്ന് അങ്ങോട്ട് മാറ്റണം.”
നാലുപേരും ചേർന്ന് മേശകളും കസേരകളും അടുക്കിവച്ചു.
കുറച്ചപ്പുറത്ത് ശരണ്യയും മേഘ്നയും പുസ്തകങ്ങൾ അവസാനമായി ഒന്ന് പരിശോധിക്കുന്നുണ്ടായിരുന്നു. മറീനയും സംഗീതയും അവർ വേർതിരിച്ച ഫയലുകൾ അമല മിസ്സിനെ കാണിച്ചു.
“മിസ്, ഇതൊക്കെ ഇവിടെ വച്ചാൽ മതിയോ?” മറീന ചോദിച്ചു.
“ആ, മതി. ആ പഴയ കവറുകൾ മാത്രം വേസ്റ്റ് പെട്ടിയിലേക്ക് ഇട്ടേക്ക്.”
“ശരി മിസ്.”
അതുൽ കസേരകൾ അടുക്കിവച്ചശേഷം ബാഗ് എടുക്കാനായി പോയി..
അപ്പോഴാണ് മേശപ്പുറത്ത് മാറ്റിവച്ചിരുന്ന കറുത്ത പുസ്തകം കണ്ടത്.
'ഓ, ഇത് എടുത്തില്ലല്ലോ.'
അവൻ പുസ്തകമെടുത്ത് ഒന്നുകൂടി മറിച്ചുനോക്കി.
ഫുൾ ബ്ലാങ്ക്.. ആ ഇതെങ്കി ഇത്.. ക്ലീൻ ചെയ്തതിനു എനിക്ക് എന്തേലും ഉപകാരം വേണ്ടേ..
അവൻ ബാഗിന്റെ സിപ് തുറന്ന് പുസ്തകം അകത്തുവച്ചു.
“ടാ, മിസ്സിനോട് ചോദിച്ചു പോകാൻ നോക്കിയാലോ..” മിഥുൻ ചോദിച്ചു.
“ആ”
അതുലും മിഥുനും അമല മിസ്സിന്റെ അടുത്തേക്ക് ചെന്നു.
“മിസ്, ഞങ്ങളുടെ പണി കഴിഞ്ഞു, പൊയ്ക്കോട്ടേ..?”
“എല്ലാവര്ക്കും കൂടെ ഒരുമിച്ച് ഇറങ്ങിയ പോരെ..? ഇപ്പൊ കഴിയും..”
“ആ മിസ്, എന്നാൽ ഞങ്ങൾ പുറത്തു നിൽക്കാം..”
രണ്ടുപേരും വരാന്തയിലേക്ക് ഇറങ്ങി.
പുറത്ത് ചെറിയൊരു ചാറ്റൽമഴ തുടങ്ങിയിരുന്നു. വരാന്തയിലേക്ക് നല്ല തണുത്ത കാറ്റ് വരുന്നുണ്ട്.
അതുലും വാച്ചിൽ നോക്കി.
മൂന്നേമുക്കാൽ.
അവർ വരാന്തയിലെ നീളമുള്ള ബെഞ്ചിൽ ഇരുന്നു.
കുറച്ചുകഴിഞ്ഞപ്പോൾ ശരണ്യയും മേഘ്നയും പുറത്തേക്ക് വന്നു.
“നിങ്ങളുടെ പണി കഴിഞ്ഞോ?” മേഘ്ന ചോദിച്ചു.
“ആ, കഴിഞ്ഞു. നിങ്ങളുടെയോ?” മിഥുൻ ചോദിച്ചു.
“ഞങ്ങളുടെയും കഴിഞ്ഞു. മിസ് ബാക്കിയുള്ളവരെ നോക്കുവാ.”
“നല്ല പണിയായിരുന്നല്ലേ,” മിഥുൻ പറഞ്ഞു.
“അതെ. ആകെ അഴുക്കായി ഡ്രെസ്സിൽ ഒക്കെ”
💬 Comments
View all comments