Chapter Title : നിശാവരതന്ത്രം 2 [Zayanora]
ആരുടെയെങ്കിലും പേര് എഴുതിയിരുന്നെങ്കിലോ?'
ആ സംശയവും അവന്റെ മനസ്സിലൂടെ കടന്നുപോയി.
ഇത്രയും നേരം വായിച്ചിട്ടും പകുതിയിലധികം കാര്യങ്ങൾ മനസ്സിലായിട്ടില്ല. ഇനിയും എന്തൊക്കെയോ നിയമങ്ങളുണ്ട്.
'എന്തായാലും നാളെ ഒന്നുകൂടി സമാധാനമായി വായിച്ചുനോക്കാം.'
അവൻ പുസ്തകം അടച്ചു.
പിന്നെ മേശയുടെ ഡ്രോയർ തുറന്ന് അകത്തുവച്ചു.
ഒരു നിമിഷം ആലോചിച്ചശേഷം ഡ്രോയർ അടച്ചു താക്കോൽ ഇട്ടു പൂട്ടി, താക്കോൽ ബാഗിലേക്ക് വച്ചു..
കസേരയിൽനിന്ന് എഴുന്നേറ്റു, മുറിയിലെ ലൈറ്റ് ഓഫ് ചെയ്തു.
പിന്നെ കട്ടിലിൽ കയറി കിടന്നു.
പുറത്ത് ചെറിയ ചാറ്റൽമഴയുടെ ശബ്ദം കേൾക്കുന്നുണ്ട്. മുറിയിൽ നല്ല തണുപ്പായിരുന്നു.
അവൻ കണ്ണുകളടച്ചു.
പക്ഷേ ഉറക്കം വരുന്നില്ല.
വായിച്ച കാര്യങ്ങൾ ഓരോന്നായി മനസ്സിലേക്ക് വന്നുകൊണ്ടിരുന്നു.
'അർധരാത്രി മുതൽ മൂന്നുമണി വരെ...'
അവൻ ആലോചിച്ചു.
'അതായത് രാത്രി 12 മുതൽ.. പന്ത്രണ്ട് ആകാൻ ഇനി പത്തു മിനുട്ടേ ഉള്ളു'
ഒരു നിമിഷം അവന്റെ മനസ്സിൽ എന്തോ ഒരു കൗതുകം തോന്നി.
'ഇനി അതിൽ പറഞ്ഞതൊക്കെ ശരിക്കും നടക്കുമോ?'
പക്ഷേ അതെങ്ങനെ പരീക്ഷിക്കണമെന്നുപോലും അവന് ശരിയായി മനസ്സിലായിട്ടില്ലായിരുന്നു… വേണ്ട ചാടി കേറി ഒന്നും ചെയ്യണ്ട.. വായിച്ചത് അനുസരിച്ചു എന്തൊക്കെയോ അപകടം ഒളിഞ്ഞിരുപ്പുണ്ട്..'
അവൻ മറുവശത്തേക്ക് തിരിഞ്ഞുകിടന്നു.
കുറച്ചുനേരം കഴിഞ്ഞപ്പോൾ ശരണ്യയുടെ മുഖം മനസ്സിലൂടെ കടന്നുപോയി.
പിന്നെ കോളേജിലെ ലൈബ്രറിയും, അവിടെനിന്ന് കിട്ടിയ കറുത്ത പുസ്തകവും, അതിൽ സ്വന്തം പേര് എഴുതിയപ്പോൾ വന്ന നീലപ്രകാശവും...
'ഇതൊക്കെ സത്യമാണെങ്കിൽ...'
ആ ചിന്തയിൽ അവൻ കുറച്ചുനേരം കിടന്നു.
'പരിചയം ഉള്ള ഏതു സ്ത്രീയെയും വിളിച്ചു വരുത്താം.. പക്ഷെ വിളിച്ചു വരുത്തിയത് കൊണ്ട് മാത്രം കാര്യം നടക്കില്ലല്ലോ..'
ഒന്നിനും ഉത്തരമില്ല.
കണ്ണുകൾ പതുക്കെ
💬 Comments
View all comments