Chapter Title : നിശാവരതന്ത്രം 2 [Zayanora]
അതിൽത്തന്നെ ഒരു വിശദീകരണമുണ്ട്. പക്ഷേ അതുകൊണ്ട് എല്ലാം സത്യമാകണമെന്നില്ല.
അതുലിന് അതായിരുന്നു ഏറ്റവും വലിയ ആശയക്കുഴപ്പം.
ഇതെല്ലാം കെട്ടുകഥയാണെന്ന് കരുതിയാൽ താൻ നേരിട്ട് കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾക്ക് എന്ത് വിശദീകരണം നൽകും?
അതേസമയം പുസ്തകത്തിലെ കാര്യങ്ങൾ സത്യമാണെന്ന് വിശ്വസിക്കാനും മനസ്സ് സമ്മതിക്കുന്നില്ല.
പുസ്തകത്തിന്റെ പുറംചട്ടയിൽ അവൻ വിരലോടിച്ചു.
ഇപ്പോഴത് വെറുമൊരു സാധാരണ പുസ്തകംപോലെയാണ് ഇരിക്കുന്നത്.
അവൻ മേശപ്പുറത്തിരുന്ന ഫോണെടുത്തു.
സമയം നോക്കിയതും ഞെട്ടിപ്പോയി.
പതിനൊന്നര കഴിഞ്ഞിരിക്കുന്നു!
'അയ്യോ... സമയം പോയതറിഞ്ഞില്ല..!'
ഒമ്പതരയ്ക്കാണ് പുസ്തകം വായിക്കാൻ തുടങ്ങിയത്.
'മൈര്... നാളെ മാത്ത്സ് ടെസ്റ്റാണല്ലോ!'
അവൻ മേശപ്പുറത്തിരുന്ന മാത്ത്സ് ബുക്കിലേക്ക് നോക്കി.
മൂന്നാമത്തെ യൂണിറ്റുപോലും മുഴുവനായി പഠിച്ചിട്ടില്ല. നാലാമത്തേതിൽ കാര്യമായി ഒന്നും നോക്കിയിട്ടുമില്ല.
'നാളെ എന്താകുമോ എന്തോ...'
സാധാരണ ഗതിയിൽ കുറച്ചുകൂടി നേരമിരുന്ന് പഠിക്കാൻ ശ്രമിക്കുമായിരുന്നു.
പക്ഷേ ഇന്ന് അവന് അതിനുള്ള മനസ്സില്ലായിരുന്നു.
തല നിറയെ ആ പുസ്തകത്തിലെ കാര്യങ്ങളാണ്.
'ഇനി എങ്ങനെ ഇരുന്ന് കണക്ക് ചെയ്യാനാ...'
അവൻ മാത്ത്സ് ബുക്ക് അടച്ചുവച്ചു.
പിന്നെ കറുത്ത പുസ്തകം വീണ്ടും കയ്യിലെടുത്തു.
‘ഞാൻ എന്തെങ്കിലും സ്വപ്നം കണ്ടതാണോ?'
സംശയങ്ങൾ അവനെ വീണ്ടും അലട്ടാൻ തുടങ്ങി.
അവൻ പുസ്തകം അടച്ചു.
കുറച്ചുനേരം കഴിഞ്ഞ് വീണ്ടും തുറന്നു.
അധികാരി : അതുൽ
പേര് അതേപടിയുണ്ട്.
അടുത്ത പേജ് മറിച്ചു.
നിശാവരതന്ത്രം
അതിനുതാഴെ നേരത്തെ വായിച്ച ആമുഖവും നിയമങ്ങളും.
അവൻ പിന്നെയും കുറച്ച് പേജുകൾ മറിച്ചുനോക്കി.
എല്ലാം അതേപടി തന്നെയുണ്ട്.
'അപ്പൊ പേര് എഴുതിയതോടെ ഈ ബുക്ക് മാറിയെന്നുള്ളത് ഉറപ്പാ.'
പക്ഷേ എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് അവന് അറിയില്ലായിരുന്നു.
'ഇനി എന്റെ പേരിന് പകരം വേറെ
💬 Comments
View all comments