0%

Chapter Title : നിശാവരതന്ത്രം 2 [Zayanora]

Author : Zayanora Read All Parts 144.2K

ഇതൊക്കെ ഇനി വേറെ കിട്ടാനുള്ളതാണോ?'

അതുലിന് കൗതുകം കൂടി.

'എന്തൊക്കെയാണാവോ ആ ശക്തികൾ...'

അവൻ അടുത്ത പേജിലേക്ക് കടന്നു.

അവിടെ നിയമങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ ചോദിക്കാനുള്ള ഒരു ഭാഗമുണ്ടായിരുന്നു.

അതുലും കുറച്ചുനേരം അതിലേക്ക് നോക്കിയിരുന്നു.

'അപ്പൊ ഇതിൽ ചോദ്യം എഴുതിയാൽ ഉത്തരവും വരുമെന്നാണോ?'

ഒന്ന് പരീക്ഷിച്ചുനോക്കണമെന്ന് തോന്നി.

പിന്നെ വേണ്ടെന്നുവച്ചു.

'ആദ്യം മുഴുവൻ വായിക്കാം.'

അവൻ പേജുകൾ മറിച്ചു.

അധിക നിയമങ്ങൾ എന്നൊരു തലക്കെട്ട്. അതിനു താഴെ ഏതാനും വരികൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നെ പേരുകൾ എഴുതാനുള്ള സ്ഥലം.

പത്ത് പേരുകൾക്കുള്ള പത്തു വരികൾ.

അവൻ അതിലേക്ക് നോക്കിയിരുന്നു.

'ഇവിടെ ആരുടെയൊക്കെ പേരാ എഴുതേണ്ടത്?'

വായിച്ച കാര്യങ്ങളിൽ ചിലതൊക്കെ അവന് ഓർമവന്നു.

പക്ഷേ അതേക്കുറിച്ച് കൂടുതൽ ആലോചിക്കാതെ അവൻ അടുത്ത പേജ് മറിച്ചു.

അവസാനത്തെ പേജ്.

॥ ഇതി നിശാവരതന്ത്രം സമാപ്തം ॥

'അപ്പൊ കഴിഞ്ഞോ?'

അതുലും പുസ്തകത്തിന്റെ ബാക്കി പേജുകൾ കൂടി മറിച്ചുനോക്കി.

ഇല്ല. അത്രയേയുള്ളൂ.

അവൻ പുസ്തകം മേശപ്പുറത്തുവച്ച് കസേരയിലേക്ക് ചാരിയിരുന്നു.

'എന്റെ ദൈവമേ... ഇതെന്തൊക്കെയാ ഞാൻ വായിച്ചത്!'

ഒരുപാട് കാര്യങ്ങൾ മനസ്സിലൂടെ കടന്നുപോയി.

ഒരു മായാലോകം. മറ്റൊരാളെ അവിടേക്ക് വിളിക്കാനുള്ള കഴിവ്. സമയത്തിലെ വ്യത്യാസം. വിചിത്രമായ നിയമങ്ങൾ. ശക്തികൾ. അവ നഷ്ടപ്പെടാനുള്ള സാധ്യതകൾ...

ഇതൊക്കെ ശരിക്കും സാധിക്കുമോ?

അതുലിന് വിശ്വസിക്കാൻ കഴിഞ്ഞില്ല.

'ഇങ്ങനെയൊക്കെ ഒരു സംഭവം ഉണ്ടെങ്കിൽ ഇതുവരെ ആരും അറിഞ്ഞില്ലേ?'

അപ്പോഴാണ് പുസ്തകത്തിലെ മറ്റൊരു കാര്യം ഓർമ്മ വന്നത്..

അതിനെക്കുറിച്ച് മറ്റുള്ളവരോട് പറയാൻ പാടില്ലത്രേ.

'അപ്പൊ അതുകൊണ്ടായിരിക്കുമോ?'

അവൻ സ്വയം ചോദിച്ചു.

'എന്ത് മണ്ടത്തരമാ ഞാൻ ആലോചിക്കുന്നേ...'

പുസ്തകത്തിൽ എഴുതിയിരിക്കുന്ന ഓരോ കാര്യത്തിനും

💬 Comments

View all comments