0%

Chapter Title : നിശാവരതന്ത്രം 2 [Zayanora]

Author : Zayanora Read All Parts 143.9K

എണ്ണവും അതിന്റെ ഫലങ്ങളും, ഓരോ ഘട്ടത്തിലും പാലിക്കേണ്ട നിബന്ധനകളും, അവ തെറ്റിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളുമൊക്കെ വിശദമായി എഴുതിയിരുന്നു.

ചില കാര്യങ്ങൾ അവൻ രണ്ടും മൂന്നും തവണ വായിച്ചു.

എന്നിട്ടും ശരിക്ക് മനസ്സിലായില്ല.

പ്രത്യേകിച്ച് സമ്മതത്തെക്കുറിച്ചും പത്ത് വിളികളുടെ ഘട്ടങ്ങളെക്കുറിച്ചുമുള്ള ഭാഗങ്ങൾ.

'ആറ് സമ്മതം കിട്ടിയില്ലെങ്കിൽ വരം പോകുമെന്നോ? ഇതെന്ത് കണക്കാ?'

അവൻ വീണ്ടും വായിച്ചു നോക്കി.

'എന്തായാലും ഇതൊക്കെ ഓർത്തുവയ്ക്കാൻ പാടാ.'

പിന്നെയും കുറേ നിയമങ്ങൾ.

ചിലത് വായിച്ചപ്പോൾ അവന് ചെറിയൊരു പേടി തോന്നി.

പുസ്തകത്തെക്കുറിച്ച് മറ്റൊരാളോട് പറഞ്ഞാൽ വരം നഷ്ടപ്പെടുമെന്നും ലൈംഗിക ശേഷി നഷ്ടപ്പെടുമെന്നും, മറ്റാരെങ്കിലും പുസ്തകത്തിലോ അതിന്റെ പേനയിലോ തൊട്ടാലും അതേപോലെ സംഭവിക്കാമെന്നുമൊക്കെ എഴുതിയിരിക്കുന്നു.

അവൻ ഒരു നിമിഷം വായന നിർത്തി.

'അപ്പോ ഈ പുസ്തകം വേറെ ആരെയും കാണിക്കാൻ പറ്റില്ലെന്നാണോ?'

കുറച്ചുമുമ്പ് താഴെ കൊണ്ടുപോയി എല്ലാവരെയും കാണിക്കാൻ പോയതാണ്..

'നന്നായി... അപ്പോ കാണിക്കാഞ്ഞത്.'

അടുത്ത നിമിഷം അവനുതന്നെ ചിരിവന്നു.

'ഞാനിതൊക്കെ വിശ്വസിക്കുവാണോ ദൈവമേ..?'

പുസ്തകത്തിൽ എന്തൊക്കെയോ എഴുതിയിട്ടുണ്ടെന്നുവച്ച് അതൊക്കെ ശരിയായിരിക്കണമെന്നില്ലല്ലോ.

പക്ഷേ...

അവൻ ആദ്യത്തെ പേജിലേക്ക് തിരിഞ്ഞുനോക്കി.

അധികാരി : അതുൽ

താൻ എഴുതിയ പേര് അവിടെത്തന്നെയുണ്ട്.

ഇത്രയും നേരം ശൂന്യമായിരുന്ന പുസ്തകത്തിൽ ഇപ്പോൾ നിറയെ എഴുത്തുകളും.

'അപ്പോ ഇത് എങ്ങനെ വിശദീകരിക്കും?'

ആ ചോദ്യത്തിന് മാത്രം അവന്റെ കയ്യിൽ ഉത്തരമുണ്ടായിരുന്നില്ല.

അവൻ വീണ്ടും വായന തുടർന്നു.

കുറച്ചുകഴിഞ്ഞപ്പോൾ ശക്തികളെക്കുറിച്ചുള്ള ഭാഗമെത്തി.

ഒന്നാം തരം ശക്തികൾ, രണ്ടാം തരം ശക്തികൾ എന്നിങ്ങനെ രണ്ടു തലക്കെട്ടുകൾ. പക്ഷേ അവയുടെ താഴെ കാര്യമായൊന്നും എഴുതിയിട്ടില്ലായിരുന്നു.

ആദ്യത്തെ വിളിക്ക് ശക്തികളൊന്നുമുണ്ടാവില്ലെന്നും പിന്നീട് ഓരോന്നായി ലഭിക്കുമെന്നുമാണ് അവിടെ ഉണ്ടായിരുന്നത്.

'ആഹാ...

💬 Comments

View all comments