Chapter Title : നിശാവരതന്ത്രം 2 [Zayanora]
അത്ഭുതം പിന്നീടുള്ള പേജുകളിലേക്ക് കടന്നതോടെ പതുക്കെ അമ്പരപ്പായി മാറി.
'ഇതെന്തൊക്കെയാ ഈ എഴുതിവച്ചേക്കുന്നേ...'
അവൻ ഒരു പേജ് വായിച്ചുതീർത്ത് അടുത്തതിലേക്ക് കടന്നു.
ചില ഭാഗങ്ങൾ വായിക്കുമ്പോൾ അവന് കൗതുകം തോന്നി. മറ്റു ചിലത് വായിച്ചപ്പോൾ ഇതൊക്കെ എങ്ങനെ സാധിക്കുമെന്ന സംശയമായിരുന്നു.
‘പ്രായപൂർത്തിയായ ഒരു വ്യക്തിയെ മറ്റൊരു ലോകത്തേക്ക് വിളിക്കാമെന്നോ? അതും അർധരാത്രിക്ക് ശേഷം മാത്രം? വിളിച്ചിട്ടു എന്ത് കാണിക്കാൻ.. ?!’
പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ആ മായാലോകം എന്താണെന്ന് അവന് വ്യക്തമായി മനസ്സിലായില്ല.
'ഇനി സ്വപ്നം കാണുന്നപോലെ വല്ലതും ആണോ?'
അവൻ വീണ്ടും ആ ഭാഗം വായിച്ചു.
യഥാർത്ഥ ലോകത്തിലെ ഒരു മണിക്കൂർ അവിടെ ഒരു ദിവസമായി അനുഭവപ്പെടുമത്രേ.
'അപ്പൊ ഇവിടെ മൂന്ന് മണിക്കൂർ കഴിയുമ്പോ അവിടെ മൂന്ന് ദിവസമോ?'
അതുലിന് അതൊന്നും അങ്ങോട്ട് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
'എന്തോന്നടെ ഇതൊക്കെ...'
അവൻ അടുത്ത പേജ് മറിച്ചു.
വിളിക്കേണ്ട വ്യക്തിയെ നേരിട്ട് കണ്ടിരിക്കണം, സംസാരിക്കുകയോ സ്പർശിക്കുകയോ ചെയ്തിരിക്കണം, വിളിക്കുന്ന സമയത്ത് ഉറക്കത്തിലായിരിക്കണം... അങ്ങനെ പല നിബന്ധനകളും.
'ഇതെന്താ വല്ല ഗെയിമും ആണോ? ഓരോന്നിനും ഓരോ റൂൾസ്… ഇതിനി സ്ക്വിഡ് ഗെയിംസ് പോലെ പണ്ടുണ്ടായിരിക്കുന്ന വല്ല സെറ്റപ്പ് ഉം ആണോ ആവോ..'
അവന് ചിരിവന്നു.
പക്ഷേ തൊട്ടടുത്ത നിമിഷംതന്നെ ആ ചിരി മാഞ്ഞു.
'ഒരു ഗെയിമാണെങ്കിൽ ഈ ബുക്ക് എങ്ങനെ ഇങ്ങനെയായി?'
കുറച്ചുമുമ്പ് തന്റെ കയ്യിൽ അനുഭവപ്പെട്ട വൈദ്യുത പ്രവാഹം അവന് ഇപ്പോഴും ഓർമയുണ്ട്. പുസ്തകത്തിൽനിന്ന് വന്ന നീലപ്രകാശവും.
അതൊന്നും വെറും തോന്നലായിരുന്നെന്ന് വിശ്വസിക്കാൻ അവന് കഴിഞ്ഞില്ല.
അതുൽ വീണ്ടും വായന തുടർന്നു.
പേജുകൾ കഴിയുംതോറും നിയമങ്ങളുടെ എണ്ണം കൂടിവന്നു. വിളികളുടെ
💬 Comments
View all comments