0%

Chapter Title : നിശാവരതന്ത്രം 2 [Zayanora]

Author : Zayanora Read All Parts 143.5K

അതിലേക്ക് തന്നെ നോക്കിയിരുന്നു.

പതുക്കെ പ്രകാശം കുറഞ്ഞുവന്നു.

ഏതാനും നിമിഷങ്ങൾക്കുള്ളിൽ അത് പൂർണമായും അപ്രത്യക്ഷമായി.

അതുലും കുറച്ചുനേരം അനങ്ങാതെ ഇരുന്നു.

'ഞാൻ ഇപ്പോ കണ്ടത് ഉള്ളത് തന്നെയാണോ?'

അവൻ കണ്ണുകൾ തിരുമ്മി ഒന്നുകൂടി പുസ്തകത്തിലേക്ക് നോക്കി.

പുസ്തകത്തിന്റെ ആദ്യപേജിൽ അവൻ എഴുതിയ പേര് അപ്പോഴും ഉണ്ടായിരുന്നു.

അധികാരി : അതുൽ

'ഇതെന്താ സംഭവം?'

അവൻ പുസ്തകം അടച്ചു.

കുറച്ചുനേരം കഴിഞ്ഞ് വീണ്ടും തുറന്നു.

പേര് മാഞ്ഞിട്ടില്ല!

'അപ്പോ ഇവിടെ എഴുതിയാൽ മായില്ലേ?'

അവൻ വീണ്ടും അടച്ചുതുറന്നു.

മാറ്റം ഒന്നുമില്ല...

മുമ്പ് എഴുതിയതെല്ലാം പുസ്തകം അടച്ചുതുറന്നപ്പോൾ മാഞ്ഞുപോയിരുന്നു. എന്നാൽ ഇപ്പോൾ സ്വന്തം പേര് എഴുതിയപ്പോൾ മായുന്നില്ല.

അതുലിന്റെ മനസ്സിൽ പല സംശയങ്ങളും ഉയർന്നു.

'ഇത് എന്റെ പേര് എഴുതിയതുകൊണ്ടാണോ? അതോ ആദ്യത്തെ പേജിൽ എഴുതിയതുകൊണ്ടാണോ?'

അവൻ പേനയെടുത്തു അടുത്ത പേജിൽ എഴുതി നോക്കാം എന്ന് കരുതി പേജ് മറിച്ചു..

അപ്പോഴാണ് ആ പേജിൽ എന്തൊക്കെയോ എഴുതിയിരിക്കുന്നത് അവൻ ശ്രദ്ധിച്ചത്.. അവൻ വേഗം ബാക്കി പേജുകൾ കൂടി മറിച്ചു നോക്കി.. എല്ലായിടത്തും മലയാളത്തിൽ എന്തൊക്കെയോ എഴുതിയിട്ടുണ്ട്..

'ഇതെപ്പോ വന്നു?'

അവൻ ആദ്യത്തെ പേജ് വീണ്ടും എടുത്തു.. വായിക്കാൻ തുടങ്ങി..

നിശാവരതന്ത്രം

'നിശാവരതന്ത്രം?'

അവൻ അത് മനസ്സിൽ വായിച്ചു.

'ഇതെന്ത് പേരാ?'

ഈ പുസ്തകത്തിന്റെ അധികാരിക്ക് ഒരു വരം ലഭിച്ചിരിക്കുന്നു... പ്രായപൂർത്തിയായ എതിർലിംഗത്തിലുള്ള ഒരാളെ ഒരു മായാ ലോകത്തിലേക്ക് വിളിക്കാം…

അതുൽ പുസ്തകം വായിച്ചു തുടങ്ങി…

അതിലെ ഓരോ വരികൾ വായിക്കും തോറും അവന്റെ നെഞ്ചിടിപ്പ് കൂടി..

അവൻ ഓരോരോ പേജുകളായി വായിക്കാൻ തുടങ്ങി.

ആദ്യത്തെ കുറച്ച് വരികൾ വായിച്ചപ്പോൾ തോന്നിയ

💬 Comments

View all comments