Chapter Title : നിശാവരതന്ത്രം 3 [Zayanora] [ഒരുക്കം]
നിശാവരതന്ത്രം 3 - ഒരുക്കം

അതുൽ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു..
നല്ല തല വേദന.. മൂക്കും അടഞ്ഞിട്ടുണ്ട്.
കണ്ണ് തുറന്നു..
കൈ എത്തിച്ചു ഫോൺ എടുത്തു സമയം നോക്കി..
5:16 AM
രാത്രി ആ പുസ്തകം വായിച്ചു അതിനെ പറ്റി ആലോചിച്ചു എപ്പോഴോ ഉറങ്ങി പോയതാണ്..
തലവേദന കാരണം എണീറ്റിട്ട് പിന്നെ ഉറങ്ങാൻ പറ്റുന്നില്ല..
ഇന്നലത്തെ ലൈബ്രറി ക്ലീനിങ് ചതിച്ചെന്ന് അവനു മനസിലായി..
ഉള്ള പൊടി മൊത്തം വലിച്ചു കേറ്റിയിട്ട് കോൾഡ് പിടിച്ചത് മിച്ചം..
അവൻ കഴുത്തിലും നെറ്റിയിലും കൈ വച്ച് പനി ഉണ്ടോ എന്ന് നോക്കി..
‘ചെറിയൊരു ചൂട് ഉണ്ടോ?’
താഴെ അടുക്കളയിൽ നിന്ന് ശബ്ദം കേൾക്കുന്നുണ്ട്..
‘'അമ്മ എണീറ്റ് കാണും’
അവൻ കട്ടിലിൽ നിന്ന് എണീറ്റ് ലൈറ്റ് ഇട്ടു..
ബാത്റൂമിൽ പോയി വായും മുഖവും ഒക്കെ കഴുകി..
റൂമിൽ നിന്നിറങ്ങി നേരെ താഴേക്കു നടന്നു..
വിസിറ്റിംഗ് റൂമിൽ ലൈറ്റ് ഉണ്ട്.. അച്ഛൻ എണീറ്റ് പതിവ് നടത്തത്തിനു പോയിട്ടുണ്ട്...
കിച്ചണിലേക് നടന്നു..
അമ്മയും നിഖിലേച്ചിയും പണിതിരക്കിൽ ആണ്..
“അമ്മേ..” അവൻ വിളിച്ചു..
“ഏഹ്, നീ എണീറ്റോ..” പതിവില്ലാതെ നേരത്തെ എണീറ്റ അതുലിനെ കണ്ട് അരുന്ധതി ചോദിച്ചു..
“ആ, നല്ല തലവേദന, ചെറിയ തൊണ്ട വേദനയും ഉണ്ട്.. പനിക്കുന്നുണ്ടോ എന്നൊരു സംശയം..”
“ഇന്നലത്തെ ലൈബ്രറി ക്ലീനിങിന്റെ ആവും..” നിഖില പറഞ്ഞു..
“ചെറിയ ചൂടുണ്ട്” അരുന്ധതി അവന്റെ നെറ്റിയിൽ കൈ വച്ച് നോക്കികൊണ്ട് പറഞ്ഞു..
“ഇന്നലെ തീരെ ഉറങ്ങാൻ പറ്റിയില്ല..”
“ആ നീ ആ സോഫയിൽ പോയി ഇരിക്ക്.. ഞാൻ ചുക്ക് കാപ്പി ഉണ്ടാക്കി കൊണ്ട് വരാം...
💬 Comments
View all comments