0%

Chapter Title : നിശാവരതന്ത്രം 3 [Zayanora] [ഒരുക്കം]

Author : Zayanora Read All Parts 58.7K

ചൂടോടെ കുടിച്ചാൽ ചെറിയ ഒരു ആശ്വാസം കിട്ടും..”

അവൻ തിരിഞ്ഞു നടന്നു.. വിസിറ്റിംഗ് ഹാളിലെ സോഫയിൽ പോയി കിടന്നു..

കുറച്ചു നേരം കഴിഞ്ഞപ്പോൾ അരുന്ധതി ചുക്ക് കാപ്പിയും ആയി വന്നു..

“ഇത് ചൂടോടെ കുടിക്ക്..”

അവൻ എണീറ്റ് കാപ്പി കപ്പു വാങ്ങി സോഫയിൽ നേരെ ഇരുന്നു.... നല്ല ചൂടുണ്ട്..

അരുന്ധതി അടുത്തിരുന്നു..

“പുറത്തു നിന്ന് ആൾക്കാരെ വച്ച് ചെയ്യിക്കേണ്ട പണിയൊക്കെ ഈ പിള്ളാരെ കൊണ്ട് ചെയ്യിച്ചവരെ പറഞ്ഞാൽ മതിയല്ലോ..” അരുന്ധതി ആരോടെന്നില്ലാതെ പറഞ്ഞു..

അതുൽ പതിയെ ഊതി ഊതി ചുക്ക് കാപ്പി കുടിച്ചു..

അപ്പോഴേക്കും നടത്തം കഴിഞ്ഞു പ്രകാശ് തിരിച്ചെത്തി..

“എന്ത് പറ്റി ??” പതിവില്ലാതെ അതുലും അരുന്ധതിയും ഇരിക്കുന്നത് കണ്ടു പ്രകാശ് ചോദിച്ചു..

“ഉള്ള പൊടി മുഴുവനും വലിച്ചു കേറ്റിയിട്ട് കൊച്ചിന് വയ്യാതായി..” അരുന്ധതി ആണ് മറുപടി പറഞ്ഞത്..

പ്രകാശും സോഫയിൽ വന്നിരുന്നു..

“തല വേദനയും, കോൾഡും ഉണ്ട്.. ചെറിയ ഒരു ചൂടും ഉണ്ട്.. ഇനി പനിക്കുമോ ആവൊ..” അരുന്ധതി തുടർന്നു ....

“നല്ല ബുദ്ധിമുട്ടുണ്ടോ..?” പ്രകാശ് അതുലിനെ നോക്കി ചോദിച്ചു..

“ആ അച്ഛാ, ഇന്നലെ മര്യാദക്ക് ഉറങ്ങാനും പറ്റിയില്ല ഇത് കാരണം..”

“ആ എന്നാൽ പിന്നെ ഇന്ന് കോളേജിൽ പോകണ്ട.. ഞാൻ മിനിയെ വിളിച്ചു കാര്യം പറയാം, അവൾ മരുന്ന് വല്ലതും പറഞ്ഞു തരും, അത് കഴിച്ചു റെസ്റ്റ് എടുക്കൂ ഇന്ന്..” പ്രകാശ് പറഞ്ഞു..

“പക്ഷെ ഇന്ന് ക്ലാസ് ടെസ്റ്റ് ഉണ്ട്..” അതുൽ പറഞ്ഞു..

അങ്ങനെ പറഞ്ഞെങ്കിലും, ഇന്നലെ കാര്യമായി പഠിക്കാൻ പറ്റാത്ത കാരണം, ഇന്ന് കോളേജിൽ പോകാതിരിക്കാൻ പറ്റിയെങ്കിൽ അതാണ് നല്ലതെന്ന് അവനും

💬 Comments

View all comments