0%

Chapter Title : നിശാവരതന്ത്രം 3 [Zayanora] [ഒരുക്കം]

Author : Zayanora Read All Parts 58.4K

മനസ്സിൽ കരുതി..

“അത് സാരമില്ലടാ, ക്ലാസ് ടെസ്റ്റ് അല്ലെ.. ഇന്നിനി ഇതും വച്ചു പോകാൻ നിൽക്കണ്ട..” അരുന്ധതി പറഞ്ഞു..

“ആ ഇന്ന് പോകണ്ട.. ഞാൻ മിനിയെ വിളിക്കട്ടെ.. അവൾ എഴുന്നേറ്റ് കാണുമോ ആവൊ..” ഇതും പറഞ്ഞു പ്രകാശ് എണീറ്റ് ഫോണും എടുത്ത് പുറത്തേക്ക് പോയി..

മിനി പ്രകാശിന്റെ സഹോദരി ആണ്.. അടുത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലിൽ ഫിസിഷ്യൻ ആയി വർക്ക് ചെയ്യുന്നു..

“നീ ഇത് മുഴുവൻ കുടിച്ചിട്ട് റൂമിൽ പോയി കിടന്നോ.. അച്ഛൻ മരുന്ന് വാങ്ങി വരും.. രാവിലെ കഞ്ഞി എടുക്കാം… ഞാൻ അടുക്കളയിലോട്ടു ചെല്ലട്ടെ..” അരുന്ധതി അതും പറഞ്ഞു എണീറ്റ് അടുക്കളയിലോട്ട് പോയി..

കോളേജിൽ പോകണ്ടല്ലോ എന്നോർത്തപ്പോൾ അവനൊരു ആശ്വാസം തോന്നി..

തലവേദന ഒന്ന് കുറയുവാണെങ്കി ആ ബുക്ക് വിശദമായി ഒന്ന് വായിച്ചു മനസിലാക്കണം..

എന്നാലും ഇന്നലെ നടന്നതൊന്നും ഇപ്പോഴും അങ്ങ് പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയുന്നില്ല..

പതിയെ കാപ്പി മുഴുവനും കുടിച്ചു എണീറ്റ് റൂമിൽ പോയി വീണ്ടും കിടന്നു..

ഫോൺ എടുത്തു മിഥുന് വാട്സാപ്പിൽ ഇന്ന് വരുന്നില്ല എന്നൊരു മെസ്സേജ് അയച്ചിട്ട് കണ്ണടച്ചു

ഒന്ന് ഉറങ്ങാൻ ശ്രമിച്ചു..

ചുക്ക് കാപ്പി തല വേദനക്കും, മൂക്കടപ്പിനും ചെറിയ ഒരു ശമനം നൽകിയിരുന്നു..

അവൻ പതിയെ മയങ്ങി..

എത്ര നേരം ഉറങ്ങിയെന്ന് അറിയില്ല.

അരുന്ധതി തോളിൽ തട്ടിവിളിച്ചപ്പോഴാണ് അവൻ കണ്ണുതുറന്നത്.

"അതുലേ, എണീക്ക്.. കുറച്ച് കഞ്ഞി കുടിച്ചിട്ട് മരുന്ന് കഴിക്കാം..."

അവൻ കണ്ണുതിരുമ്മി ഫോണിൽ സമയം നോക്കി.

7:42 AM.

"അച്ഛൻ മരുന്ന് വാങ്ങിയോ?"

"ആ, അമ്മായി പറഞ്ഞ മരുന്ന് വാങ്ങിക്കൊണ്ടുവന്നിട്ടുണ്ട്. നീ ആദ്യം എണീക്ക്."

അതുൽ പതിയെ എഴുന്നേറ്റിരുന്നു.

💬 Comments

View all comments