Chapter Title : നിശാവരതന്ത്രം 3 [Zayanora] [ഒരുക്കം]
തലവേദനയ്ക്ക് അല്പം കുറവുണ്ടായിരുന്നു. പക്ഷേ മൂക്കടപ്പ് അതേപടിതന്നെ.
അരുന്ധതി കൊണ്ടുവന്ന കഞ്ഞി അവൻ പതിയെ കുടിച്ചു. കഴിക്കാൻ വലിയ താൽപ്പര്യമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അമ്മയുടെ നിർബന്ധത്തിന് വഴങ്ങി മുഴുവനും തീർത്തു...
മരുന്നും കഴിച്ചു കഴിഞ്ഞപ്പോൾ അരുന്ധതി അവന്റെ നെറ്റിയിൽ ഒന്നുകൂടി കൈവച്ചുനോക്കി.
"ചൂട് കുറവുണ്ട്. നീ കിടന്നോ. ഇന്ന് വേറെ പണിയൊന്നും ചെയ്യാൻ നിൽക്കണ്ട."
"ആ.."
"ഉച്ചയ്ക്ക് കഴിക്കാൻ കഞ്ഞിയും കറിയും താഴെ മേശപ്പുറത്തു എടുത്തുവച്ചിട്ടുണ്ട്.."
"ഉം" അവൻ മൂളി..
“മൂളിയാൽ പോരാ, എടുത്തു കഴിക്കണം.. ഇന്നാണെങ്കി നിഖിലയും ഇല്ല.. അവൾക്കും ഓഫീസിൽ പോണം..”
അതുൽ തലയാട്ടി.
അരുന്ധതി പാത്രവുമെടുത്ത് താഴേക്കുപോയി.
അവൻ വീണ്ടും കിടന്നു.
കുറച്ചുകഴിഞ്ഞപ്പോൾ താഴെനിന്ന് അമലിന്റെ ശബ്ദം.
"അതുലേ, എങ്ങനെയുണ്ട്?"
"കുഴപ്പമില്ല.."
"കോളേജിൽ പോകാതിരിക്കാൻ പുതിയ അടവുകളാണല്ലേ?"
"ഒന്ന് പോയേടാ.." അതുൽ വിളിച്ചു പറഞ്ഞു..
അമൽ ചിരിച്ചു.
"ശരി ശരി.. മരുന്നൊക്കെ കഴിച്ചോണം. ഞാൻ പോവാ."
"ആ.."
പിന്നാലെ നിഖില മുകളിലേക്ക് വന്നു.
"എടാ, ഞാൻ ഇന്ന് ഓഫീസിൽ പോവാണ് ട്ടോ.."
"ആ ചേച്ചീ.."
"മേശപ്പുറത്തു ഭക്ഷണം എടുത്തുവച്ചിട്ടുണ്ട്. അമ്മ പറഞ്ഞില്ലേ?"
"പറഞ്ഞു."
"അപ്പോ ഓക്കേ.. ഉറങ്ങിക്കോ."
നിഖില താഴേക്കിറങ്ങി.
അതുൽ പുതപ്പ് വലിച്ചിട്ട് കണ്ണടച്ചു.
താഴെ അച്ഛന്റെയും അമ്മയുടെയും സംസാരവും, ഓഫീസിൽ പോകാനുള്ള തിരക്കുമൊക്കെ കേൾക്കുന്നുണ്ട്.
കുറച്ചു നേരത്തിനുശേഷം ഓരോരുത്തരായി യാത്ര പറഞ്ഞ് ഇറങ്ങി.
സാധാരണ ഈ സമയത്ത് അവൻ കോളേജിലേക്കുള്ള ബസിൽ തിക്കിലും തിരക്കിലും ആവേണ്ടതാണ്..
ഇന്നെന്തായാലും രക്ഷപ്പെട്ടു..
പക്ഷേ നാളത്തെ കാര്യമോർത്തപ്പോൾ ചെറിയൊരു പേടി ഇല്ലാതില്ല...
ആ സനൂഷ മിസ് എന്ത് പറയുമോ ആവോ..
അതിനെക്കുറിച്ച് ഇനിയിപ്പോ ആലോചിച്ചിട്ട് കാര്യമില്ല.
💬 Comments
View all comments