Chapter Title : നിശാവരതന്ത്രം 3 [Zayanora] [ഒരുക്കം]
നാളെ നോക്കാം..
ഫോൺ എടുത്ത് വാട്സ്ആപ്പ് തുറന്നു.
മിഥുൻ റിപ്ലൈ അയച്ചിട്ടുണ്ട്.
‘ഇന്നലെ പൊടി തിന്നതിന്റെ ആവും 😂. എന്തായാലും മാത്സ് ടെസ്റ്റിൽ നിന്ന് രക്ഷപ്പെട്ടില്ലേ.. ഭാഗ്യവാൻ..'
“ഉവ്വ, നാളെ അവരുടെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടി വരും എന്ന് തോന്നുന്നു..”
അതുൽ റിപ്ലൈ അയച്ചിട്ട് ഫോൺ മാറ്റിവച്ചു.
മരുന്നിന്റെ ക്ഷീണവും ഉറക്കക്കുറവും കാരണം അധികം വൈകാതെ അവൻ വീണ്ടും ഉറങ്ങിപ്പോയി.
പിന്നീട് കണ്ണുതുറന്നപ്പോൾ മുറിയിൽ നല്ല വെളിച്ചമുണ്ടായിരുന്നു.
ഫോൺ എടുത്തുനോക്കി.
11:26 AM.
തലവേദനയ്ക്ക് നല്ല കുറവുണ്ട്. മൂക്കടപ്പും മാറിയിട്ടുണ്ട്.
അവൻ കട്ടിലിൽ എഴുന്നേറ്റിരുന്നു.
വീട്ടിൽ ആരുമില്ല.
കുറച്ചുനേരം അങ്ങനെ ഇരുന്നു.
പിന്നെ അവന്റെ നോട്ടം മേശയുടെ ഡ്രോയറിലേക്ക് നീണ്ടു.
പുസ്തകത്തിൽ വായിച്ച കാര്യങ്ങൾ വീണ്ടും മനസ്സിലേക്ക് വന്നു.
അവൻ കട്ടിലിൽനിന്നിറങ്ങി.
അതുൽ മേശയുടെ അടുത്തേക്ക് നടന്നു.
ബാഗ് തുറന്ന് താക്കോലെടുത്തു ഡ്രോയർ തുറന്നു.
പുസ്തകമെടുത്ത് മേശപ്പുറത്തുവച്ചു.
കാണുമ്പോൾ ഒരു സാധാരണ പുസ്തകം പോലെതന്നെ..
അവൻ കസേര വലിച്ചിട്ടിരുന്നു.
ആദ്യത്തെ പേജ് തുറന്നു.
അധികാരി : അതുൽ
പേര് അതേപടിയുണ്ട്.
അപ്പോഴാണ് പുസ്തകത്തിന്റെ ഇടത്തേ അറ്റത്തായി താൻ എഴുതാൻ ഉപയോഗിച്ച പേന ഇരിക്കുന്നത് കണ്ടത്..
‘ഇതെപ്പോ ഇതിനകത്ത് കേറി..?’
അവൻ പേനയെടുത്തു.. പേന വക്കാൻ പാകത്തിന് ഒരു പ്രത്യേക സ്ഥലം രൂപപ്പെട്ടിട്ടുണ്ട്..
അങ്ങനെ ഒരു സ്ഥലം നേരത്തെ ഉണ്ടായതായി അവനു ഓർമ്മ ഇല്ല..
‘ആ എന്തെങ്കിലും ആവട്ടെ..’
അടുത്ത പേജ് മറിച്ചു.
നിശാവരതന്ത്രം
അതിനു താഴെ ആമുഖവും നിയമങ്ങളും.
'അപ്പൊ ഇന്നലെ കണ്ടതൊന്നും സ്വപ്നമല്ല..'
'ഇതൊക്കെ ശരിക്കും നടക്കുമോ?'
വായിച്ച കാര്യങ്ങൾ സത്യമാണെങ്കിൽ, ലഭിച്ചിരിക്കുന്നത് നിസ്സാരമായൊരു ശക്തിയല്ല.
💬 Comments
View all comments