0%

Chapter Title : നിശാവരതന്ത്രം 3 [Zayanora] [ഒരുക്കം]

Author : Zayanora Read All Parts 59.4K

പക്ഷേ എന്തോ അപകടം ഒളിഞ്ഞിരിപ്പുള്ളത് പോലെ അവനു തോന്നി..

ഇന്നലെ വായിച്ച പല നിയമങ്ങളും അവന് ശരിക്ക് മനസ്സിലായിട്ടില്ലായിരുന്നു.

പുസ്തകം ആദ്യം മുതൽ വീണ്ടും വായിക്കുന്നതിനു മുൻപ് പുസ്തകത്തിൽ പറഞ്ഞ സംശയ നിവാരണത്തിനുള്ള പേജ് ഒന്ന് പരീക്ഷിക്കാം എന്ന് അവൻ കരുതി..

‘ഉത്തരം കിട്ടുന്നുണ്ടെങ്കി പിന്നെ കാര്യങ്ങൾ മനസിലാക്കാൻ അതാവും എളുപ്പം..’

പക്ഷെ അതിൽ ചോദ്യം ചോദിച്ചാൽ ഉത്തരം കിട്ടും എന്ന് അവനിപ്പോഴും വലിയ വിശ്വാസം ഉണ്ടായിരുന്നില്ല..

അവൻ സംശയനിവാരണത്തിനുള്ള പേജ് തുറന്നു..

‘എല്ലാ ചോദ്യത്തിനും ഒന്നും ഉത്തരം കിട്ടില്ല എന്നൊക്കെ എഴുതി വച്ചിട്ടുണ്ട്..’

‘നിയമങ്ങളെക്കുറിച്ചുള്ള സംശയങ്ങൾക്കാണ് ഉത്തരം ലഭിക്കുക. ഭാവിയിൽ എന്ത് സംഭവിക്കുമെന്നോ, വരം ഉപയോഗിച്ച് എങ്ങനെ നേട്ടമുണ്ടാക്കാമെന്നോ ചോദിച്ചാൽ പുസ്തകം ഉത്തരം നൽകണമെന്നില്ല.’

‘ആ എന്തായാലും നോക്കാം..’ അവൻ പേനയെടുത്തു..

'എന്താ ഇപ്പോ ചോദിക്കേണ്ടത്‌?'

കുറച്ചുനേരം ആലോചിച്ചു.

പിന്നെ പേന കൊണ്ട് പേജിൽ എഴുതി..

‘ഞാൻ ആണോ ഇപ്പോൾ ഈ പുസ്തകത്തിന്റെ അധികാരി?

എഴുതി കഴിഞ്ഞു പുസ്തകത്തിൽ നിന്ന് കയ്യെടുത്തു..

ഉത്തരം ലഭിക്കുമോ എന്നുള്ള ആകാംക്ഷ കൊണ്ട് അവന്റെ ഹൃദയമിടിപ്പ് കൂടി..

ഏതാനും നിമിഷങ്ങൾക്കകം പേജിൽ താൻ എഴുതിയ ചോദ്യത്തിന് താഴെ ഓരോ

അക്ഷരങ്ങളായി തെളിഞ്ഞുവരുന്നു..

അതുലിനു ആ കാഴ്ച വിശ്വസിക്കാനായില്ല..

“അതെ, താങ്കളാണ് ഈ പുസ്തകത്തിന്റെ ഇപ്പോഴത്തെ അധികാരി..”

അതുൽ വായിച്ചുകഴിഞ്ഞതും ചോദ്യവും ഉത്തരവും പതിയെ മാഞ്ഞുപോയി..

പേജ് വീണ്ടും ശൂന്യമായി.

അവൻ കുറച്ചുനേരം ആ പേജിലേക്ക് നോക്കിയിരുന്നു..

'എന്റെ ദൈവമേ.. ഇത് ശരിക്കും ഉത്തരം തരുന്നുണ്ടല്ലോ..!'

അതുലിനു ആവേശം ആയി..

'ഈ പുസ്തകം വഴി എനിക്ക് എന്ത് വരം ആണ് കിട്ടിയിരിക്കുന്നത്..?'

💬 Comments

View all comments