0%

Chapter Title : നിശാവരതന്ത്രം 3 [Zayanora] [ഒരുക്കം]

Author : Zayanora Read All Parts 59.4K

അവൻ അടുത്ത ചോദ്യം എഴുതി..

അതുൽ അത്ഭുതത്തോടെ നോക്കിയിരുന്നു.

അൽപനിമിഷങ്ങൾക്കുള്ളിൽ ഒരു മറുപടി പൂർണമായി പ്രത്യക്ഷപ്പെട്ടു.

'അധികാരിക്കു ഗ്രന്ഥത്തിൽ നിഷ്കർഷിച്ചിരിക്കുന്ന വ്യവസ്ഥകൾക്കു വിധേയമായി, യോഗ്യതയുള്ള ഒരു സ്ത്രീയെ നിശാനിർദിഷ്ട സമയപരിധിക്കുള്ളിൽ മായാലോകത്തിലേക്ക് ആഹ്വാനം ചെയ്യുന്നതിനുള്ള വരമാണിത്. പ്രസ്തുത ലോകത്തിലെ അനുഭവങ്ങളും അവയുടെ ഫലനിർണയവും ഗ്രന്ഥനിയമങ്ങൾക്കനുസൃതമായിരിക്കും.'

'ഇതേത് ഭാഷ..? ദൈവമേ.. ഇതൊക്കെ മനസ്സിലാക്കാൻ ഇനി മലയാളം ഡിക്ഷണറി വാങ്ങേണ്ടി വരുമോ?'

അവൻ വീണ്ടും പേനയെടുത്തു..

'സാധാരണ മലയാളത്തിൽ പറയാമോ? ഇതൊന്നും എനിക്ക് മനസിലാകുന്നില്ല..'

അവന്റെ നിഷ്കളങ്കമായ ചോദ്യം കേട്ട് അനിരുദ്ധന്റെ ആത്മാവ് ചിരിച്ചു കൊണ്ട് എഴുതി..

'ശരി. ഇനി മുതൽ ലളിതമായ മലയാളത്തിൽ മറുപടി നൽകാം.'

'സമാധാനം..' അതുൽ ചിരിച്ചു.

മറുപടി മാഞ്ഞതും അവൻ അടുത്ത ചോദ്യം എഴുതി.

'എന്നാൽ നേരത്തെ ചോദിച്ചതിനുള്ള ഉത്തരം ഒന്നുകൂടി പറയാമോ?'

അൽപനിമിഷങ്ങൾക്കുള്ളിൽ മറുപടി വന്നു.

'ഈ പുസ്തകത്തിലെ നിയമങ്ങൾ പാലിച്ചുകൊണ്ട്, യോഗ്യയായ ഒരു സ്ത്രീയെ അർധരാത്രി മുതൽ പുലർച്ചെ മൂന്നുമണിവരെയുള്ള സമയത്തിനിടക്ക് ഒരു മായാലോകത്തേക്ക് വിളിച്ചു വരുത്തുവാൻ നിങ്ങൾക്ക് കഴിയും. അതാണ് വരം.'

അവൻ കസേരയിലേക്ക് ചാരിയിരുന്നു കുറച്ച നേരം അടുത്ത ചോദ്യത്തെ പറ്റി ആലോചിച്ചു..

അടുത്ത ചോദ്യം എഴുതി.. ഈ ചോദ്യത്തിനുള്ള ഉത്തരം ഏകദേശം അവനു ധാരണ ഉണ്ടായിരുന്നു.. എന്നാലും ഒരു കൗതുകത്തിനു വേണ്ടി ചോദിച്ചു..

‘എന്തിനു വേണ്ടി ആണ് ഇങ്ങനെ സ്ത്രീകളെ വിളിച്ചു വരുത്തുന്നത്?’

കുറച്ചു നിമിഷങ്ങൾക്കുള്ളിൽ മറുപടി വന്നു..

'വിളിച്ചുവരുത്തുന്ന സ്ത്രീയുമായി പുസ്തകത്തിലെ നിയമങ്ങൾ പാലിച്ചു കൊണ്ട് ശാരീരികബന്ധത്തിൽ ഏർപ്പെടാനുമുള്ള അവസരമാണ് ഈ വരം നൽകുന്നത്.’

'ആഹാ.. അപ്പൊ വിചാരിച്ചപോലെ തന്നെ..'

അതുലിന്റെ മുഖത്ത് ഒരു

💬 Comments

View all comments