0%

Chapter Title : നിശാവരതന്ത്രം 3 [Zayanora] [ഒരുക്കം]

Author : Zayanora Read All Parts 59.4K

ചിരി വിടർന്നു..

അവൻ അടുത്ത ചോദ്യം എഴുതി.

'എനിക്ക് ഇഷ്ടമുള്ള ഏത് സ്ത്രീയെയും വിളിക്കാൻ പറ്റുമോ?'

'ഇല്ല. വിളിക്കപ്പെടുന്ന സ്ത്രീക്ക് പതിനെട്ട് വയസ്സ് പൂർത്തിയായിരിക്കണം. അവരുടെ പേര് താങ്കൾക്ക് അറിയണം. അവരെ നേരിട്ട് കണ്ടിട്ടുണ്ടായിരിക്കണം. കൂടാതെ ഒരിക്കലെങ്കിലും അവർ താങ്കളോട് സംസാരിച്ചിരിക്കുകയോ, താങ്കൾ അവരെ സ്പർശിച്ചിരിക്കുകയോ വേണം.'

'ഓഹോ.. അപ്പൊ അങ്ങനെ കുറച്ച് കണ്ടീഷൻസ് ഒക്കെ ഉണ്ടല്ലേ..'

അവൻ കുറച്ചുനേരം ആലോചിച്ചു.

‘എന്തിനു വേണ്ടി ആണ് സംസാരിച്ചിരിക്കണം, സ്പർശിച്ചിരിക്കണം എന്നൊക്കെ ഉള്ള നിബന്ധന വച്ചിരിക്കുന്നതു?’

അവൻ ഒരു കൗതുകത്തിനു വേണ്ടി ചോദിച്ചു..

‘ഇവൻ കൊള്ളാമല്ലോ..’

അനിരുദ്ധൻ നമ്പൂതിരിയുടെ ആത്മാവ് ചിന്തിച്ചു.. മറുപടി പറയേണ്ടെന്ന് തീരുമാനിച്ചു..

കുറച്ച നേരം നോക്കിയിരുന്നിട്ടും ഉത്തരം വന്നില്ല.. ചോദ്യം പതിയെ മാഞ്ഞു പോയി..

ഉത്തരം കിട്ടില്ലെന്ന് അതുലിനു മനസിലായി.. അവൻ ചിരിച്ചു..

അടുത്ത ചോദ്യം എഴുതി..

'ഞാൻ സംസാരിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ എങ്ങനെയാ? ഞാൻ അവരോട് സംസാരിച്ചാൽ മാത്രം മതിയോ?'

'മതിയാകില്ല. താങ്കൾ സംസാരിക്കുകയും അവർ അതിന് മറുപടി നൽകുകയും ചെയ്തിരിക്കണം. അല്ലെങ്കിൽ അവർ സംസാരിക്കുകയും താങ്കൾ മറുപടി നൽകുകയും ചെയ്തിരിക്കണം.'

'അപ്പൊ വെറുതെ പോയി ഹലോ പറഞ്ഞിട്ട് വന്നാൽ പോരാ..'

അവൻ ചിരിച്ചു.

പെട്ടെന്ന് മറ്റൊരു കുസൃതി ചോദ്യം എഴുതി..

'ഒരു സിനിമാനടിയെ വിളിക്കണമെങ്കിൽ പറ്റുമോ?'

'പറഞ്ഞിരിക്കുന്ന എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ടെങ്കിൽ സാധിക്കും.'

അതുലിന് ചെറിയൊരു പ്രതീക്ഷ തോന്നിയെങ്കിലും, സംസാരിച്ചിട്ടുണ്ടാകണം അല്ലെങ്കി തൊട്ടിട്ടുണ്ടാകണം എന്ന നിബന്ധനകൾ ഒക്കെ ഓർത്തപ്പോൾ നിരാശ തോന്നി..

‘ചുരുക്കി പറഞ്ഞാൽ പ്രായ പൂർത്തി ആയ എനിക്ക് പരിചയം ഉള്ള സ്ത്രീകളെ ആണ് വിളിക്കാൻ പറ്റുക.’ അവൻ മനസ്സിൽ കരുതി..

💬 Comments

View all comments